നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു

 

പെരുമ്പാവൂര്‍: നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. പെരുമ്പാവൂര്‍ അറയ്ക്കപ്പടി ഒന്നാംമൈല്‍ മൂക്കട സലാം അബ്ദുള്‍ ഖാദര്‍ (48)നെയാണ്
കാപ്പ ചുമത്തി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചത്. ഓപ്പറേഷന്‍ ഡാര്‍ക്ക്
ഹണ്ടിന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്റെ
റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്താലാണ് നടപടി. പെരുമ്പാവൂര്‍, കുറുപ്പംപടി,
മൂവാറ്റുപുഴ, പുത്തന്‍കുരിശ്, കുന്നത്തുനാട് എന്നീ പോലീസ് സ്റ്റേഷന്‍
പരിധികളില്‍ മയക്കുമരുന്ന്, വ്യാജ രേഖ ചമയ്ക്കല്‍, പ്രകൃതിവിരുദ്ധ പീഡനം
തുടങ്ങി നിരവധി കേസുകളിലെ പ്രതിയാണ് സലാം. കഴിഞ്ഞ ഫെബ്രുവരിയില്‍
ഇയാളില്‍നിന്ന് 710 ഗ്രാം കഞ്ചാവ് കുന്നത്തുനാട് പോലീസ് പിടികൂടിയിരുന്നു.
തുടര്‍ന്നാണ് കാപ്പ ചുമത്തി ജയിലില്‍ അടച്ചത്. ഓപ്പറേഷന്‍ ഡാര്‍ക്ക്
ഹണ്ടിന്റെ ഭാഗമായി ഇതുവരെ 71 പേരെ കാപ്പ ചുമത്തി ജയിലില്‍ അടച്ചു. 50
പേരെ നാട് കടത്തി. വരും ദിവസങ്ങളില്‍ കൂടുതല്‍ കുറ്റവാളികള്‍ക്കെതിരെ കാപ്പ
ഉള്‍പ്പെടെയുള്ള നിയമ നടപടികള്‍ ഉണ്ടാകുമെന്ന് റൂറല്‍ ജില്ല പോലീസ് മേധാവി
വിവേക് കുമാര്‍ പറഞ്ഞു.

 

Back to top button
error: Content is protected !!