കനിവ് പാലിയേറ്റീവ് കെയറിന്റെ ഹോം കെയര്‍ പദ്ധതിക്ക് തുടക്കം

മൂവാറ്റുപുഴ: ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ രണ്ട് വര്‍ഷം പിന്നിട്ട മൂവാറ്റുപുഴ കനിവ് പാലിയേറ്റീവ് കെയറിന്റെ ഹോം കെയര്‍ പദ്ധതിക്ക് തുടക്കം. ആദ്യ ഘട്ടം ജൂലൈ ഒന്ന് മുതല്‍ തെരഞ്ഞെടുക്കപ്പെട്ട രോഗികളുടെ വീടുകളില്‍ ഹോം കെയര്‍ ടീം എത്തി പരിചരണം തുടങ്ങും. ഹോം കെയര്‍ പദ്ധതിയുടെ ഉദ്ഘാടനം കനിവ് ജില്ല പ്രസിഡന്റ് സി.എന്‍ മോഹനന്‍ നിര്‍വഹിച്ചു. പാലിയേറ്റീവ് ടീം ക്യാപ്റ്റനും നേഴ്‌സുമായ ആദര്‍ശിന് സി.എന്‍ മോഹനന്‍ ഹോം കെയര്‍ കിറ്റ് കൈമാറി. ചെമ്പകമഠം സി.പി സരോജനിഅമ്മയുടെ സ്മരണയ്ക്ക് മക്കളും കൊച്ചുമക്കളും ചേര്‍ന്ന് സമാഹരിച്ച് ബാങ്കില്‍ നിക്ഷേപിച്ച തുകയുടെ പലിശ എല്ലാവര്‍ഷവും കനിവ് പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുന്നതിന്റെ ഭാഗമായി ആദ്യവര്‍ഷത്തെ വിഹിതം കുടുംബാംഗങ്ങളില്‍ നിന്ന് സി.എന്‍ മോഹനന്‍ ഏറ്റുവാങ്ങി.

കനിവിലേക്ക് ഓക്‌സിജന്‍ കോണ്‍സന്ററേറ്റര്‍ വാങ്ങുന്നതിനുളള 55,000 രൂപയുടെ ചെക്ക്
മേരി ജോര്‍ജ് തോട്ടം, സി.എന്‍ മോഹനന് കൈമാറി. കനിവ് പ്രവര്‍ത്തന മേഖലയില്‍ നിന്ന് എംബിബിഎസ് വിജയച്ചവരെ എ.പി വര്‍ക്കി മിഷന്‍ ആശുപത്രി ചെയര്‍മാന്‍ പി.ആര്‍ മുരളീധരന്‍ ഉപഹാരം നല്‍കി അനുമോദിച്ചു. മൂവാറ്റുപുഴ കനിവ് ചെയര്‍മാന്‍ എം.എ സഹീര്‍ അധ്യക്ഷനായി. സിപിഐഎം ഏരിയ സെക്രട്ടറി കെ.പി രാമചന്ദ്രന്‍, മൂവാറ്റുപുഴ ഹൗസിംഗ് സഹകരണ സംഘം പ്രസിഡന്റ് യു.ആര്‍ ബാബു, കനിവ് ജില്ല ഡയറക്ടര്‍ ഖദീജ മൊയ്തീന്‍, ഡോ.രവീന്ദ്രനാഥ കമ്മത്ത്, കനിവ് സെക്രട്ടറി കെ.എന്‍ ജയപ്രകാശ്, ട്രഷറര്‍ വി.കെ ഉമ്മര്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!