കലുങ്ക് ഇടിഞ്ഞ് റോഡില്‍ ഗര്‍ത്തം രൂപപ്പെട്ടു

കോലഞ്ചേരി :കുമ്മനോട് അമ്പലത്തിന് സമീപമുള്ള റോഡിനോട് ചേര്‍ന്നുള്ള കലുങ്ക് ഇടിഞ്ഞ് താഴ്ന്നതിനാല്‍ അപകട സാധ്യതയേറുന്നു. പട്ടിമറ്റം-പെരുമ്പാവൂര്‍ റൂട്ടില്‍ കുമ്മനോട് മാന്ത്രിക്ക അമ്പലത്തിനോട് ചേര്‍ന്നാണ് കലുങ്ക് ഇടിഞ്ഞതിനാല്‍ റോഡില്‍ ഗര്‍ത്തം രൂപപ്പെട്ടത്. നൂറ് കണക്കിന് വാഹനങ്ങള്‍ കടന്ന് പോകുന്നതാണ് ഇതിലെ. ഇടതു വശം ചേര്‍ന്ന് വരുന്ന ടൂവീലര്‍- ഓട്ടോ റിക്ഷ ഉള്‍പ്പടെയുള്ള വാഹനങ്ങള്‍ അപകടത്തില്‍ പെടാന്‍ സാധ്യതയുള്ളതിനാല്‍ എത്രയും വേഗം വിഷയത്തില്‍ നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 

Back to top button
error: Content is protected !!