വിദ്യാഭ്യാസരഗത്തും – കായികരംഗത്തും പുത്തന്‍ഉണര്‍വുമായി കല്ലൂര്‍ക്കാട് കോസ്‌മോപൊളിറ്റന്‍ ലൈബ്രറി

മൂവാറ്റുപുഴ: കല്ലൂര്‍ക്കാട് കോസ്‌മോപൊളിറ്റന്‍ ലൈബ്രറിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ബാലവേദിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥി – കളക്ടര്‍ സംവാദവും ലൈബ്രറി പണി കഴിച്ച ഷട്ടില്‍ കോര്‍ട്ട് ഉദ്ഘാടനവും നടത്തി. എറണാകുളം ജില്ലാ കളക്ടര്‍എന്‍.എസ്.കെ ഉമേഷ് ഐ.എ.എസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. സ്‌കൂള്‍ ജീവിതം കുട്ടികള്‍ ആസ്വദിക്കണമെന്നും കുട്ടികളുമായി ബന്ധപ്പെട്ട ഏത് കാര്യങ്ങള്‍ക്കും ഉടന്‍ പരിഹാരമുണ്ടക്കുന്ന ഒരു സിസ്റ്റം ആണ് നമുക്ക് ഉള്ളതെന്നും കുട്ടികളുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയായി കളക്ടര്‍ പറഞ്ഞു. ലൈബ്രറി പ്രസിഡന്റ് ഡോ. ജോസ് അഗസ്റ്റിന്‍ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് മുഖ്യപ്രബാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണന്‍ ബാലവേദി സന്ദേശം നല്‍കി. പഞ്ചായത്ത് പ്രസിഡന്റ് സുജിത് ബേബി, മൂവാറ്റുപുഴ തഹസില്‍ദാര്‍ രഞ്ജിത് ജോര്‍ജ്ജ്, ലൈബ്രറി സെക്രട്ടറി കെ.കെ. ജയേഷ്, വനിതാവേദി ചെയര്‍ പേഴ്‌സണ്‍ ഷിന സണ്ണി, സെക്രട്ടറിസെലിന്‍ അഗസ്റ്റിന്‍, രക്ഷാധികാരി പി.ആര്‍. പങ്കജാക്ഷി , പി.ഡി. ഫ്രാന്‍സിസ്, മൂവാറ്റുപുഴ നിര്‍മ്മല കോളേജ് പ്രിന്‍സില്‍ ഡോ. കെ .വി .തോമസ്,കഥാകൃത്ത് അജയ് വേണു പെരിങ്ങാശ്ശേരി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!