കല്ലൂർക്കാട് കഞ്ചാവ് കേസ് : സാമ്പത്തിക ഇടപാടുകാരന്‍ പിടിയില്‍

 

കല്ലൂർക്കാട്: 40 കിലോ കഞ്ചാവ് കണ്ടെടുത്ത കേസില്‍ ഒരാളെ കൂടി അറസ്റ്റ് ചെയ്തു. പായിപ്ര വെള്ളൂര്‍കുന്നം കുറ്റിയാനിക്കല്‍ വീട്ടില്‍ മാധവ് കെ. മനോജ് (26) എന്നയാളെയാണ് ജില്ലാ പോലിസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്ത്. കഞ്ചാവുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാട് നടത്തുന്നത് ഇയാളാണ്. കല്ലൂർകാട് കഞ്ചാവ് കേസിൽ മുഖ്യ പ്രതിയായ റസലിന്‍റെ സാമ്പത്തിക ഇടപാട് നിയന്ത്രിക്കുന്നത് മാധവാണ്. കഞ്ചാവ് സംഘത്തിന്‍റെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കുന്നതും, ആവശ്യക്കാർ പണം നിക്ഷേപിക്കുന്നതും ഇയാളുടെ അക്കൗണ്ട് വഴിയാണ്. കൂടാതെ വിൽപ്പനയുമുണ്ട്. കാൽക്കിലോ, അരക്കിലോ പാക്കറ്റുകളിലാക്കിയാണ് വിൽപ്പന. ആന്ധ്രയിൽ നിന്നുമാണ് സംഘം കഞ്ചാവ് കേരളത്തിലേക്ക് എത്തിക്കുന്നത്. കഴിഞ്ഞ നവംബറിലാണ് റസൽ വാടകയ്ക്ക് എടുത്ത വീട്ടിൽ നിന്ന് 40 കിലോ കഞ്ചാവ് പിടികൂടിയത്. ഇവർക്ക് കഞ്ചാവ് നൽകുന്ന ആന്ധ്ര സ്വദേശി പല്ലശ്രീനിവാസ റാവുവിനെ ആന്ധ്രയിൽ ചെന്ന് റൂറൽ പോലിസ് സാഹസികമായി അറസ്റ്റ്ചെയ്തിരുന്നു. ഇതോടെ ഈ കേസിൽ മാത്രം അറസ്റ്റ് ചെയ്യപ്പെട്ടവരുടെ എണ്ണം അഞ്ചായി. കേരളത്തിലെ വമ്പൻ മയക്കുമരുന്ന് ശൃംഖലയെയാണ് പിടികൂടാൻ കഴിഞ്ഞതെന്ന് എസ്.പി കെ. കാർത്തിക് പറഞ്ഞു. എസ്.എച്ച്.ഒ എം.സുരേന്ദ്രൻ, എസ്.ഐ മാരായ പി.എം ഷാജി, കെ.വി നിസാർ സീനിയർ സിവിൽ പോലിസ് ഓഫിസർമാരായ ജിമ്മോൻ ജോർജ്, ടി.ശ്യാംകുമാർ, പി. എൻ.രതീശൻ, ജാബിർ, മനോജ്, രഞ്ജിത്ത് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Back to top button
error: Content is protected !!