കല്ലൂർക്കാട് ബി. ആര്‍. സി. വാഴക്കുളം ലയൺസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ കുട്ടികൾക്ക് കണ്ണടകള്‍ വിതരണം ചെയ്തു

 

 

മൂവാറ്റുപുഴ: കല്ലൂർക്കാട് ബി. ആര്‍. സി. വാഴക്കുളം

ലയൺസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ കുട്ടികൾക്ക്

കണ്ണടകള്‍ വിതരണം ചെയ്തു. മഞ്ഞള്ളൂർ പഞ്ചായത്ത് പ്രസിഡൻ്റ് ആൻസി ജോസ് ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ് പ്രസിഡന്റ് സി.ടി. ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ചു.

കല്ലൂര്‍ക്കാട് ബി. ആര്‍.സി പരിധിയിലുള്ള നാലു പഞ്ചായത്തുകളിലേയും കാഴ്ച പരിമിതരായ കുട്ടികൾക്ക് കണ്ണട വിതരണംചെയ്തു.

വാഴക്കുളം ലയസ് ക്ലബ് സെക്രട്ടറി

സുനില്‍ സെബാസ്റ്റ്യന്‍, കല്ലൂർക്കാട് ബി.പി.സി. റെജികുമാര്‍ പി.എൻ., ക്ലസ്റ്റർ കോഡിനേറ്റർ സജിനി പി. നായര്‍ എന്നിവർ സംസാരിച്ചു.

 

 

 

ഫോട്ടോ….കല്ലൂർക്കാട് ബി.ആർ.സി. നടത്തിയ കണ്ണട വിതരണം മഞ്ഞള്ളൂർ പഞ്ചായത്ത് പ്രസിഡൻ്റ് ആൻസി ജോസ് ഉദ്ഘാടനം ചെയ്യുന്നു.

Back to top button
error: Content is protected !!