കല്ലൂര്‍ക്കാട് എഇഒ ഓഫീസില്‍ റിട്ടയര്‍ അധ്യാപിക നിരാഹാര സമരം നടത്തി

കല്ലൂര്‍ക്കാട്: കല്ലൂര്‍ക്കാട് എഇഒ ഓഫീസില്‍ റിട്ടയര്‍ അധ്യാപികയുടെ നിരാഹാര സമരം. മണിയന്ത്രം ഗവ. എല്‍പി സ്‌ക്കൂള്‍ നിന്നും റിട്ടോറായ ഉഷാ കുമാരിയാണ് നിരാഹരസമരം നടത്തിയത്. റിട്ടോര്‍ മെന്റ് ആനുകൂല്യം തടഞ്ഞുവെച്ചിരിക്കുന്നുയെന്ന് ആരേപിച്ചതാണ് സമരം. ഇന്നലെ രാവിലെ 11മണിക്കാരംഭിച്ച നിരഹാരസമരം പോലീസ് ഇടപെട്ടതിനെതുടര്‍ന്നാണ് അവസാനിപ്പിച്ചത്. 2018ല്‍ പ്രധാന അധ്യാപികയായിരുന്നപ്പോള്‍ ഡെയിലി വെയ്സ് ജീവനക്കാരെ മാനദണ്ഡങ്ങള്‍ പാലിക്കാതെ നിയമനം നടത്തിയെന്ന് ആരോപിച്ചാണ് സൂപ്രണ്ട് തന്റെ റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ തടഞ്ഞു വെച്ചിരിക്കുന്നതെന്നാണ് ഉഷാകുമാരിയുടെ ആരോപണം. തിങ്കളാഴ്ച എഇഒയുമായി ചര്‍ച്ചനടത്തി തുടര്‍നടപടികള്‍ സ്വീകരിക്കാമെന്ന പോലീസ് ധാരണയിലാണ് സമരം അവസാനിപ്പിച്ചത്. എന്നാല്‍ സൂപ്രണ്ടിന്റെ ആരോപണം തള്ളി പൂര്‍വവിദ്യാര്‍ഥി സംഗമം പ്രസിഡന്റ് എ പി രതീഷ് രംഗത്തേത്തി. ദിവസവേനക്കാരുടെ നിയമനം അഭിമുഖം ഉള്‍പ്പെടെയുള്ള മാനദണ്ഡങ്ങള്‍ പാലിച്ചാണ് നിയമനം നടത്തിയതെന്ന് എ പി രതീഷ്. സമരം അവസാനിപ്പിച്ച അധ്യാപികയെ വാഴക്കുളം സെന്റ് ജോര്‍ജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Back to top button
error: Content is protected !!