കല്ലൂര്‍ക്കാട് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിലുള്ള കേരളോത്സവം നാളെ ആരംഭിക്കും

 

കല്ലൂര്‍ക്കാട്: കല്ലൂര്‍ക്കാട് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിലുള്ള കേരളോത്സവം നാളെ ആരംഭിക്കും. 15 നും 40 നും ഇടയില്‍ പ്രായമുള്ളവര്‍ക്കായാണ് മത്സരം നടത്തുന്നത്. നാളെ രാവിലെ 10 മുതല്‍ കല്ലൂര്‍ക്കാട് സെന്റ് അഗസ്റ്റിന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ അത്‌ലറ്റിക്‌സ് മത്സരങ്ങളും ഉച്ചകഴിഞ്ഞ് 2 മുതല്‍ ഫുട്‌ബോള്‍ മത്സരങ്ങളും നടത്തും.രാവിലെ 10 മുതല്‍ കാസ് ഓഡിറ്റോറിയത്തില്‍
ചെസ്സ്,ഷട്ടില്‍,പഞ്ചഗുസ്തി മത്സരങ്ങളും നടത്തും. നാഗപ്പുഴ പള്ളി ഗ്രൗണ്ടില്‍ 2 ന് വോളിബോള്‍ മത്സരം നടത്തും. 13 ന് 2 മുതല്‍ കല്ലൂര്‍ക്കാട് സെന്റ് അഗസ്റ്റ്യന്‍സ് സ്‌കൂള്‍ ഗ്രൗണ്ടില്‍ ട്വന്റി ട്വന്റി മത്സരവും 19 ന് വിവിധ കലാ മത്സരങ്ങളും നടത്തും.

 

Back to top button
error: Content is protected !!