ചരമം

കല്ലൂർക്കാട് ആലയ്ക്കൽ എ.എൽ. രാമൻകുട്ടി (80) നിര്യാതനായി.

 

മൂവാറ്റുപുഴ: കല്ലൂർക്കാട് ആലയ്ക്കൽ എ.എൽ. രാമൻകുട്ടി (80) നിര്യാതനായി. രോഗബാധിതനായി കോലഞ്ചേരി മെഡിക്കൽ കോളേജിൽ ചികത്സയിലിരിക്കെയാണ് ഇന്ന് ഉച്ചക്ക് മരണപ്പെട്ടത്. സി.പി.എം. കല്ലൂർക്കാട് ലോക്കൽ സെക്രട്ടറി, കെ.എസ്.ടി.എ സബ് ജില്ല പ്രസിഡന്റ് , പുരോഗമന കലാ സാഹിത്യ സംഘം മൂവാറ്റുപുഴ ഏരിയ പ്രസിഡന്റ് , കേരള കർഷകസംഘം ഏരിയകമ്മറ്റി മെമ്പർ, മൂവാറ്റുപുഴ ഗവണ്മെന്റ് സെർവെന്റ്സ് സഹകരണ സംഘം പ്രസിഡന്റ് , എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മൂവാറ്റുപുഴ മോഡൽ ഹൈസ്ക്കൂളിൽ അദ്ധ്യാപകനായിരിക്കെയാണ് സർവ്വീസിൽ നിന്നും വിരമിച്ചത്. മഞ്ഞള്ളൂർ ഹൗസിംഗ് സഹകരണ സംഘം വൈസ് പ്രസിഡന്റായി പ്രവർത്തിച്ചുവരുകയായിരുന്നു. ഭാര്യ :പി.ആർ. പങ്കജാക്ഷി ടീച്ചർ ( കല്ലൂർക്കാട് പുത്തൻപുരയ്ക്കൽ കുടുംബാംഗം . മക്കൾ:സുരേഷ് ( ബഹ്റിൻ), സിന്ധു ( സെന്റ് ഗിറ്റ്സ് കോട്ടയം), സീമ ( മൂവാറ്റുപുഴ ഇലാഹിയ സ്ക്കൂൾ). മരുമക്കൾ: രഞ്ജിനി (ബഹ്റിൻ),ബാബു ( എൽ.ബി.എസ് സെന്റർ കൊല്ലം. സംസ്ക്കാരം ( ചൊവ്വ) രാവിലെ 11ന് മൂവാറ്റുപുഴ മുൻസിപ്പൽ സ്മശാനത്തിൽ ..

Back to top button
error: Content is protected !!
Close