കൃഷിക്കും, ആരോഗ്യ മേഖലയ്ക്കും, ഭവന നിര്‍മാണത്തിനും മുന്‍തൂക്കം നല്‍കി കല്ലൂര്‍ക്കാട് പഞ്ചായത്ത് ബജറ്റ്

കല്ലൂര്‍ക്കാട്: കൃഷിക്കും ആരോഗ്യ മേഖലയ്ക്കും ഭവന നിര്‍മാണത്തിനും മുന്‍ ഗണന നല്‍കി കല്ലൂര്‍ക്കാട്പഞ്ചായത്ത് അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചു.
15,88,46,491/ രൂപ വരവും 15,69,37,835/ രൂപ ചെലവും 19,08,656/ രൂപ നീക്കിയിരിപ്പും വരുന്ന ബജറ്റാണ് വൈസ് പ്രസിഡന്റ് ഷൈനി ജെയിംസ് അവതരിപ്പിച്ചത്. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ്ജ് ഫ്രാന്‍സീസ് തെക്കേക്കര അധ്യക്ഷത വഹിച്ചു. പഞ്ചായത്തിലെഭൂരിപക്ഷം ജനങ്ങളും കൃഷിയെ ആശ്രയിക്കുന്നവരായതിനാല്‍കാര്‍ഷിക ഉല്‍പാദനത്തിനാണ് ബഡ്ജറ്റില്‍ മുന്‍ഗണന നല്‍കിയിരിക്കുന്നത്. കാര്‍ഷികം, മൃഗസംരക്ഷണം, ക്ഷീരവികസനം ഉള്‍പ്പെടെയുള്ള ഉല്‍പാദന മേഖലയില്‍ 3,52,42,000/ രൂപയും വിവിധ പദ്ധതികള്‍ക്കായി വകയിരുത്തിയിട്ടുണ്ട്. അലോപ്പതി,ആയുര്‍വ്വേദം ഹോമിയോ എന്നിവ ചേര്‍ന്നുള്ള പൊതുജനാരോഗ്യത്തിന് 50 ലക്ഷം രൂപയും വൃദ്ധജന പരിപാലനം,അഗതിക്ഷേമം, ദാരിദ്ര ലഘൂകരണം എന്നിവയ്ക്കായി 24 ലക്ഷം രൂപയും ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിനായി ശുചിത്വ മേഖലയില്‍ 28 ലക്ഷം രൂപയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പട്ടികജാതി വികസനത്തിനായി 23,70,000/ രൂപയും പട്ടിക വര്‍ഗ വികസനത്തിനായി 1,38,000/ രൂപയും ഗ്രാമീണ റോഡുകളുടെ നവീകരണത്തിനായി 88,12,000/ രൂപയും പഞ്ചായത്തിന് കൈമാറികിട്ടിയ സ്ഥാപനങ്ങളുടെ നവീകരണത്തിനായി 37,49,000/ രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് നല്‍കുന്ന സിഎസ്ആര്‍ ഫണ്ട് 30 ലക്ഷം രൂപ ഉള്‍പ്പെടെ കലൂര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറിക്ക് പുതിയ മന്ദിരം നിര്‍മ്മിക്കുന്നതിന് 70 ലക്ഷം രൂപയും ഭവന രഹിതര്‍ക്ക് ലൈഫ് ഭവന പദ്ധതിയില്‍പ്പെടുത്തി വീടും സ്ഥലവും ലഭ്യമാക്കുന്നതിന് 3,34,59,603/ രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.

 

Back to top button
error: Content is protected !!