കല്ലൂർക്കാട് കോസ്മോപൊളിറ്റൻ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ മുതിർന്ന അധ്യാപകരെ ആദരിച്ചു.

മൂവാറ്റുപുഴ: കല്ലൂർക്കാട് കോസ്മോപൊളിറ്റൻ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ മുതിർന്ന അധ്യാപകരെ ആദരിച്ചു. അധ്യാപക ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങിന്റെ ഉദ്ഘാടനം . എൽദോ എബ്രഹാം എം.എൽ.എ
നിർവ്വഹിച്ചു. മുതിർന്ന അധ്യാപകരായ കെ. സി. വർക്കി കൊച്ചുമുട്ടം, എ. എൽ. രാമൻകുട്ടി, പി. ആർ. പങ്കജാക്ഷി, എ. വി. വർക്കി എടത്തട്ടേൽ, സി. എം. വർക്കി, അന്നമ്മ തോമസ് ഇടപ്പഴത്തിൽ എന്നിവരെ ആദരിച്ചു. ലൈബ്രറി പ്രസിഡന്റ് പ്രൊഫസർ ജോസ് അഗസ്റ്റിൻ, സെക്രട്ടറി ജോസ് ജേക്കബ്, ജോർജ് ഡാനിയൽ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Back to top button
error: Content is protected !!