കാലാമ്പൂര്‍ വിജയ ലൈബ്രറി: മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിച്ചു

മൂവാറ്റുപുഴ: കാലാമ്പൂര്‍ വിജയ ലൈബ്രറി മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് അഷ്‌റഫ് ഇ.എസ് അധ്യക്ഷത വഹിച്ചു. ആയവന പഞ്ചായത്ത് പ്രസിഡന്റ് സുറുമി അജീഷ് മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്തില്‍ നിന്നും അനുവദിച്ച ടെലിവിഷന്റെ സ്വിച്ച് ഓണ്‍ ബ്ലോക്ക് പഞ്ചായത്തംഗം മേഴ്‌സി ജോര്‍ജ് നിര്‍വഹിച്ചു. പഞ്ചായത്തംഗങ്ങളായ ജൂലി സുനില്‍, ഉഷ രാമകൃഷ്ണന്‍, പഞ്ചായത്ത് നേതൃസമിതി കണ്‍വീനര്‍ പോള്‍ സി. ജേക്കബ്, ലൈബ്രറി സെക്രട്ടറി ബിജു എം.വി, റൂറല്‍ കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് ജെയിംസ് കാവുമാരിയില്‍, മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ അംഗം കെ.എം. ഹസൈനാര്‍, സെയ്ത് പി.എം, ബിജു മാധവന്‍, സാവിയോ വി.എസ്, കെ.ഇ സുലൈമാന്‍, സീനത്ത് അഷറഫ്, സുനില്‍ എം.ജി തുടങ്ങിയവര്‍പ്രസംഗിച്ചു.

Back to top button
error: Content is protected !!