കാക്കൂര്‍ ശ്രീ ആമ്പശ്ശേരിക്കാവില്‍ മഹാഗണപതിഹോമവും ആനയൂട്ടും

കൂത്താട്ടുകുളം: കാക്കൂര്‍ ശ്രീ ആമ്പശ്ശേരിക്കാവില്‍ മഹാഗണപതിഹോമവും ആനയൂട്ടും നടന്നു. പോളക്കുളം വിഷ്ണുനാരായണനെ പ്രത്യക്ഷ ഗണപതിയായി ഇരുത്തിപ്പൂജിച്ച് വേണാട്ടുമറ്റം ശ്രീകുമാര്‍, തോട്ടയ്ക്കാട്ട് കണ്ണന്‍, മാറാടി ശ്രീ അയ്യപ്പന്‍, വേണാട്ടുമറ്റം കല്യാണി
എന്നിവര്‍ക്ക് തണ്ണിമത്തന്‍, പഴം, കരിമ്പ്, നിവേദ്യച്ചോറ് എന്നിവ നല്‍കി ഊരാണ്മ കാരണവര്‍ കാഞ്ഞിരപ്പിള്ളി മനയില്‍ രാമന്‍ നമ്പൂതിരിപ്പാട് ഊട്ടിന് തുടക്കം കുറിച്ചു. മേല്‍ശാന്തി കാക്കൂരു മംഗലത്ത് വാസുദേവന്‍ നമ്പൂതിരി, തുരുത്തിക്കാല പത്മനാഭന്‍ നമ്പൂതിരി പ്രസീദ് പി നമ്പൂതിരിപ്പാട്,സുജിത്ത് വാസുദേവന്‍ എന്നിവര്‍ കാര്‍മികത്വം വഹിച്ചു. നവമാധ്യമ കഥ പറച്ചില്‍ 750 എണ്ണം പൂര്‍ത്തിയാക്കിയ യൂണിവേഴ്സല്‍ റെക്കോര്‍ഡ് ജേതാവ് ഹരീഷ് ആര്‍ നമ്പൂതിരിപ്പാടിനെ പിറവം എംഎല്‍എ അഡ്വ അനൂപ് ജേക്കബ്ബ് ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ലളിതാ വിജയന്‍ ,ദേവസ്വം പ്രതിനിധികള്‍, ഉത്സവാഘോഷ കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു

 

Back to top button
error: Content is protected !!