കക്കടാശേരി -വണ്ണപ്പുറം റോഡിലെ ഞാറക്കാട് -പോത്താനിക്കാട് വരെയുള്ള ഭാഗം തവിടുപൊടി.

മൂവാറ്റുപുഴ:കക്കടാശേരി -വണ്ണപ്പുറം റോഡിലെ ഞാറക്കാട് -പോത്താനിക്കാട് വരെയുള്ള ഭാഗം തവിടുപൊടി.യാത്രക്കാരുടെ നടു ഒടിക്കും വിധം പരിതാപകരമാണ് റോഡിന്റെ അവസ്ഥ.മൂവാറ്റുപുഴയിൽ നിന്നും ഹൈ റേയ്ഞ്ചിലെക്ക് എളുപ്പത്തിൽ എത്തിച്ചേരാവുന്ന റോഡാണിത്.ദിവസവും ആയിരത്തിലധികം യാത്രക്കാരുള്ള റോഡിലെ പോത്താനിക്കാട് മുതൽ ഞാറക്കാട് വരെയുള്ള ഭാഗം തകർന്നിട്ട് മാസങ്ങളായി.നിരവധി തവണ പരാതി ഉന്നയിച്ചെങ്കിലും നാളിതുവരെ പരിഹാരമായിട്ടില്ലെന്നും ,ഈ പ്രദേശത്തെ റോഡിലെ ഓരോ കുഴിയും ഒന്നിനൊന്ന് വലിപ്പമേറിയതാണെന്നും നാട്ടുകാർ പറയുന്നു.എറണാകുളം ഇടുക്കി ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡ് പൈങ്ങോട്ടൂർ -പോത്താനിക്കാട് പഞ്ചായത്തുകളുടെ ഭാഗമാണ്.ഈ ഭാഗങ്ങൾക്കൊപ്പം തകർന്നിരുന്ന ഞാറക്കാടിന് ശേഷമുള്ള ഇടുക്കി ജില്ലയിൽ ഉൾപ്പെടുന്ന ഭാഗം പുനരുദ്ധാരണം പൂർത്തിയാക്കി.എന്നിരുന്നിട്ടും എറണാകുളം ജില്ലയുടെ ഭാഗമായ പോത്താനിക്കാട് മുതൽ ഞാറക്കാട് വരെയുള്ള പ്രദേശം വീണ്ടും അവഗണിക്കപ്പെട്ടതോടെ നാട്ടുകാരിൽ അമർഷം ഉണ്ടാക്കുന്നുണ്ട്.ഈ കുഴികളിൽ വീണ് ഇരുചക്രവാഹങ്ങൾ ആകടത്തിൽ പെടുന്നത് പതിവാണ്.കഴിഞ്ഞ മാസം ഇടുക്കിയിലേക്ക് പോവുകയായിരുന്ന കാർ കുഴിയിൽ ചാടി നിയന്ത്രണം വിട്ടതിനെത്തുടർന്ന് അപകടമുണ്ടായിരുന്നു.അപകടത്തിൽ നാലംഗ കുടുംബം അത്ഭുതകരമായാണ് രക്ഷപെട്ടത് .ഈ കോവിഡ് കാലത്ത് പോലും രോഗികളെയും കൊണ്ട് പോകുന്ന ആംബുലൻസുകൾക്ക് പോലും വേഗതയിൽ സഞ്ചരിക്കാനാകാത്ത വിധം റോഡിൽ വൻ കുഴികൾ രൂപപ്പെട്ടു വാൻ ഗർത്തങ്ങളായി മാറിയതോടെയും ,മഴ പെയ്താൽ കുഴികളിൽ വെള്ളം കെട്ടിക്കിടന്ന് ആഴം കാണാനാവാത്തതോടെ അപകടങ്ങൾ ഇരട്ടിച്ചിരിക്കുകയാണ് .വിവിധ സംഘടകൾ പ്രതിഷേധം പ്രകടിപ്പിച്ചിട്ടും ,നിരവധി പരാതികൾ നൽകിയിട്ടും പരിഹാരമാകാത്തത് പോത്താനിക്കാട് നിവാസികളുടെ യാത്ര ദുഷ്ക്കരമാക്കിയിരിക്കുകയാണ്.ആറ്മാസങ്ങൾക്ക് മുൻപ് ഫണ്ട് അനുവദിച്ചതാന്നെന്നും കരാറുകാരനെ കിട്ടാത്തതാണ് നിർമ്മാണം ആരംഭിക്കാത്തതെന്നും എംഎൽഎ പറഞ്ഞു.എന്നാൽ അടുത്തിടെ കരാർ ഏറ്റെടുക്കാൻ ആളെത്തിയതായും മഴ മാറിയാൽ പണി ഉടൻ ആരംഭിക്കുമെന്നും എംഎൽഎ കൂട്ടിച്ചേർത്തു.

Back to top button
error: Content is protected !!