കക്കടാശ്ശേരി – ഞാറക്കാട് റോഡ് നിര്‍മ്മാണം: പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ച് മുസ്ലീം ലീഗ്

മൂവാറ്റുപുഴ: മുസ്ലീം ലീഗ് ആയവന പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കക്കടാശ്ശേരി ജംഗ്ഷനില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. കക്കടാശ്ശേരി – ഞാറക്കാട് റോഡ് നിര്‍മ്മാണം പൂര്‍ത്തീകരിക്കുക, തകര്‍ന്നു കിടക്കുന്ന റോഡിന്റെ അറ്റകുറ്റപണികള്‍ നടത്തി റോഡ് സഞ്ചാരയോഗ്യമാക്കുക, കരാറുകാരനും കെഎസ്ടിപി ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തുകളി അവസാനിപ്പിക്കുക, എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്. മുസ്ലീം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് പി.എ ബഷീര്‍ ഉദ്ഘാടനം ചെയ്തു. മുസ്ലീം ലീഗ് ജില്ലാ കൗണ്‍സില്‍ അംഗം അഡ്വ. കെ.എം ഹസൈനാര്‍ മുഖ്യ പ്രഭാഷണം നടത്തി. മുസ്ലീം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് ഇലഞ്ഞായില്‍ അധ്യക്ഷത വഹിച്ചു. മുസ്ലീം ലീഗ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി പി.എസ് അജീഷ്, മണ്ഡലം സെക്രട്ടറി ഒ.എം സുബൈര്‍, മുസ്ലീം ലീഗ് ജില്ലാ കൗണ്‍സില്‍ അംഗം സലിം കരിക്കനാകുടി, മണ്ഡലം വൈ. പ്രസിഡന്റ് എ റഹീം പൂക്കടശ്ശേരി, ഇ.പി സുലൈമാന്‍, പഞ്ചായത്ത് പ്രസിഡന്റ് സുറുമി അജീഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു. റോഡിന്റെ ഇരുവശങ്ങളിലുമുള്ള വെള്ളകെട്ടിന് പരിഹാരം കണ്ട് കൊണ്ട് സമയബന്ധിതമായി നിര്‍മ്മാണം പൂര്‍ത്തീകരിച്ചില്ലെങ്കില്‍ കെഎസ്ടിപി ഓഫീസ് നിശ്ചലമാക്കുന്ന സമരവുമായി മുന്നോട്ട് പോകുമെന്ന് മുസ്ലീം ലീഗ് നേതാക്കള്‍അറിയിച്ചു.

Back to top button
error: Content is protected !!