കുടകുത്തി അഖിലകേരള വടംവലി മത്സരം സമാപിച്ചു

സജോ സക്കറിയ ആന്‍ഡ്രൂസ് - കോലഞ്ചേരി

കോലഞ്ചേരി : കുടകുത്തി അഖില കേരള വടം വലി മത്സരം സമാപിച്ചു. നമ്മുടെ നാട് കുടകുത്തിയുടെ ആഭിമുഖ്യത്തില്‍ നടന്ന അഖിലകേരള വടംവലി മത്സരം പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് ടി.പി. വര്‍ഗീസ് ഉദ്ഘടാനം ചെയ്തു. പുത്തന്‍കുരിശ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ക്ടര്‍ ടി. ദിലീഷ് മുഖ്യാഥിതിയായി. അമ്പലമുകള്‍ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ റെജി ലഹരിക്കെതിരെ ബോധവത്കരണം നടത്തി. വാര്‍ഡ് മെമ്പര്‍ മാത്യൂസ് കുമ്മണ്ണൂര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മെമ്പര്‍മാരായ എം.വി.ജോണി ആശംസ അറിയിച്ചു. യുവധാര പൗണ്ട് തൃശൂര്‍, മഹാദേവ തിരുവാലൂര്‍, സ്റ്റാര്‍ വിഷന്‍ വെങ്കിടങ്ങ് എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

 

 

Back to top button
error: Content is protected !!