കടയുടമയെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പേർ പിടിയിൽ

 

 

 

 

മൂവാറ്റുപുഴ :കടയുടമയെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പേർ പിടിയിൽ. വയനാട് മാനന്തവാടി ഒണ്ടേങ്കാടി ഭാഗത്ത് കൊച്ചുപറമ്പിൽ വീട്ടിൽ ജാർബിക് ജെയിംസ് (38), മുളവൂർ പേഴക്കാപ്പള്ളി പുന്നേപ്പടി കോട്ടുങ്കൽ വീട്ടിൽ അബ്ദുള്ള (44). ഐരാപുരം കുന്നക്കുരുടി കാഞ്ഞിരത്തും കൂഴിയിൽ ഡിനിൽ (36) എന്നിവരെയാണ് മൂവാറ്റുപുഴ പോലീസ് പിടികൂടിയത്. ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം.മൂവാറ്റുപുഴ ഐ.റ്റി.ആർ ജംഗ്ഷനിൽ പച്ചക്കറി കട നടത്തുന്ന ഇടുക്കി തൊടുപുഴ സ്വദേശി നിസാമുദ്ദീനെയാണ് ആക്രമിച്ചത്. പ്രതികൾ മദ്യപിച്ച് വിഷു ദിവസം കടയുടെ മുൻപിൽ പടക്കം പൊട്ടിച്ചത് നിസാമുദ്ദീന്‍ ചോദ്യം ചെയ്തിരുന്നു. കടയിൽ അതിക്രമിച്ച് കയറിയ അക്രമി സംഘം നിസാമുദ്ദീനെ ഇരുമ്പ് പൈപ്പ് കൊണ്ട് അടിച്ചു വീഴ്ത്തുകയായിരുന്നു. തടയാൻ ശ്രമിച്ച കടയിലെ തൊഴിലാളിയെയും ഇവര്‍ ആക്രമിച്ചു. ഇൻസ്പെക്ടർ എം.കെ.സജീവ്, എസ്.ഐ. ബഷീർ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.

Back to top button
error: Content is protected !!