കടയിരുപ്പ് ശ്രീനാരായണ ഗുരുകുലം എന്‍ജിനിയറിംഗ് കോളേജില്‍ സിവില്‍ എന്‍ജിനിയറിംഗ് അസോസിയേഷന്റെ ഉദ്ഘാടനം നടത്തി

കോലഞ്ചേരി: കടയിരുപ്പ് ശ്രീനാരായണ ഗുരുകുലം എന്‍ജിനിയറിംഗ് കോളേജില്‍ സിവില്‍ എന്‍ജിനിയറിംഗ് അസോസിയേഷന്റെയും ഐ.സി.ഐ കോളേജ് സ്റ്റുഡന്റ്‌സ് ചാപ്ടറിന്റെയും ഉദ്ഘാടനം നടത്തി. ഐ.സി.ഐ ചെയര്‍മാന്‍ ഡോ. അനില്‍ ജോസഫ് ഉദ്ഘാടനം നിര്‍വഹിച്ചു. കോളേജ് സി.ഇ.ഒ ഡോ. ഇ.പി. യശോധരന്‍, പ്രിന്‍സിപ്പല്‍ ഡോ. കെംതോസ് പി. പോള്‍, സിവില്‍വിഭാഗം മേധാവി ഡോ. എസ്
ഉഷ, കോ-ഓര്‍ഡിനേറ്റര്‍മാരായ പ്രൊഫ.എ.വി. അജിത്, പ്രൊഫ. ജീന മാത്യു, സ്റ്റുഡന്റസ് സെക്രട്ടറി വിഷ്ണു വിജില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ്‌സ്ട്രക്ചറല്‍ ഡീമോളിഷിംഗ് സെമിനാറും നടത്തി. സര്‍വകലാശാല പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള സമ്മാനങ്ങളും യോഗത്തില്‍ വിതരണം ചെയ്തു.

 

Back to top button
error: Content is protected !!