കടയിരുപ്പ് ഗവ.ഹയർ സെക്കണ്ടറി സ്കൂൾ മന്ദിരം: ഉദ്ഘാടനം ഒക്ടോബർ മൂന്നിന്

കോലഞ്ചേരി: സംസ്ഥാന സർക്കാരിന്റെ കിഫ്ബി ഫണ്ടിൽ നിന്നും 3 കോടി രൂപ ചെലവിട്ട് കടയിരുപ്പ് ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ നിർമ്മിച്ച പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഒക്ടോബർ 3 ന് രാവിലെ 9.30 ന് വീഡിയോ കോൺഫറൻസിലൂടെ നടക്കുന്ന ചടങ്ങിൽ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് അധ്യക്ഷത വഹിക്കും. ധനകാര്യ വകുപ്പ് മന്ത്രി ഡോ.തോമസ് ഐസക്ക് മുഖ്യ പ്രഭാഷണം നടത്തും. ഫണ്ടുപയോഗിച്ച് സെമിനാർ ഹാൾ, ലൈബ്രററി ഹാൾ, ക്യാന്റീൻ ബ്ലോക്ക്, ക്ലാസ് റൂമുകൾ, ഹയർ സെക്കണ്ടറി ലാബുകൾക്ക് ആവശ്യമായ മുറികൾ, ആധുനിക സൗകര്യങ്ങളോടെയുള്ള ടോയ്ലറ്റുകൾ എന്നിവയാണ് നിർമ്മിച്ചിരിക്കുന്നത്.

ഉദ്ഘാടനത്തോടനുബന്ധിച്ച് സ്കൂളിൽ നടക്കുന്ന ചടങ്ങിൽ വി.പി.സജീന്ദ്രൻ എം.എൽ.എ ശിലാഫലകം അനാഛാദനം ചെയ്യും. ബെന്നി ബഹന്നാൻ എം.പി.മുഖ്യ പ്രഭാഷണം നടത്തും. നവീകരിച്ച പി.ടി.എ. കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ജോർജ് ഇടപ്പരത്തി നിർവഹിക്കും. ഇതോടൊപ്പം നവീകരിച്ച ക്യാന്റീൻ ബ്ലോക്കിന്റെ ഉദ്ഘാടനം, സെമിനാർ ഹാളിന്റെ ഉദ്ഘാടനം, ലൈബ്രറി ഹാളിന്റെ ഉദ്ഘാടനം എന്നിവയും നടക്കും.സമ്മേളനത്തിന്റെ ഭാഗമായി വിദ്യാഭ്യാസ അവാർഡ് ദാനം, അധ്യാപകരേയും കെട്ടിട നിർമ്മാണം പൂർത്തിയാക്കിയ കോൺട്രാക്ടറേയും ആദരിക്കൽ എന്നിവയും നടക്കും.കോവിഡ് മാനദണ്ഡമനുസരിച്ച് നടക്കുന്ന ചsങ്ങിൽ ജനപ്രതിനിധികളും പി.ടി.എ. ഭാരവാഹികളും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുക്കും. ജില്ലയിൽ തന്നെ ഉന്നത നിലവാരത്തിൽ പ്രവർത്തിക്കുന്ന സർക്കാർ വിദ്യാലയമാണ് കടയിരുപ്പ് ഗവ.ഹയർ സെക്കണ്ടറി സ്കൂൾ.

ഫോട്ടോ
ശനിയാഴ്‌ച മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന കടയിരുപ്പ് ഗവ.ഹയർ സെക്കണ്ടറി സ്കൂളിന്റെ പുതിയ മന്ദിരം.

Back to top button
error: Content is protected !!