കടയിരുപ്പിൽ കാർ കനാലിലേക്ക് മറിഞ്ഞു. യുവാക്കൾ അത്ഭുതകരമായി രക്ഷപ്പെട്ടു.

 

കോലഞ്ചേരി: സൈഡ് കൊടുക്കുന്നതിനിടയിൽ നിയന്ത്രണം വിട്ട കാർ താഴ്ച്ചയുള്ള പെരിയാർവാലികനാലിലേയ്ക്ക് മറിഞ്ഞു.കാറിലുണ്ടായിരുന്ന രണ്ടുപേരും നിസ്സാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു.പട്ടിമറ്റം സ്വദേശിയായ നിധീഷ്,വടയമ്പാടി സ്വദേശിയായ സം​ഗീത് എന്നിവരാണ് കാറിലുണ്ടായിരുന്നത്. കടയിരുപ്പ് മഴുവന്നൂർ റോഡിലെ കടയിരുപ്പ് എൽ. പി സ്കൂളിന് സമീപമുള്ള പെരിയാർ വാലിയുടെ ഹൈലെവൽ കനാലിലേയക്കാണ് കാർ മറിഞ്ഞ് അപകടമുണ്ടായത്.ഞായറാഴ്ച്ച വൈകീട്ട് മൂന്ന് മണിയോടുകൂടിയായിരുന്നു സംഭവം.കനാൽ ബണ്ട് റോ‍ഡിൽ നിന്നും പ്രധാന റോഡിലേയക്ക് പ്രവശിച്ച കാർ എതിരെ വരുന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടയിലാണ് തെന്നിമാറി ആഴത്തിലേയക്ക് പതിച്ചത്.ഓടിയെത്തിയ നാട്ടുകരാണ് കാറിലുണ്ടിയരുന്നവരെ രക്ഷിച്ച് മുകളിലെത്തിച്ചത്.ഇവരെ പിന്നീട് കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നൂറ് കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പ്രധാന റോഡായിരുന്നിട്ടും സുരക്ഷാകൈവരികൾ ഇല്ലാത്തതാണ് അപകടങ്ങൾക്ക് കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. ഇവിടെ കൈവരി സ്ഥാപിക്കണമെന്ന ആവശ്യം കാലങ്ങളായി ഉയരുന്നുണ്ടെങ്കിലും അധികൃതർ വിഷയം അവ​ഗണിക്കുന്നതായി നാട്ടുകാർ പരാതിപ്പെട്ടു.
(സജോ സക്കറിയ ആൻഡ്രൂസ് – കോലഞ്ചേരി)

Back to top button
error: Content is protected !!