കടവൂര്‍ പരിതപ്പുഴ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യം ശക്തം

പൈങ്ങോട്ടൂര്‍: കടവൂര്‍ പരിതപ്പുഴ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യം ശക്തം. പൈങ്ങോട്ടൂര്‍ പഞ്ചായത്തിലെ കടവൂര്‍ പതിനൊന്നാം വാര്‍ഡില്‍ 2022 -23 പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഫണ്ട് വകയിരുത്തിയെങ്കിലും വാര്‍ഡ് മെമ്പര്‍ ഫണ്ട് വകമാറ്റിയെന്നാണ് നാട്ടുകാരുടെ ആക്ഷേപം. അടിയന്തരമായി റോഡ് പുനരുദ്ധരിക്കുന്നതിനു വേണ്ടി പഞ്ചായത്ത് ഭരണസമിതിയും സെക്രട്ടറിയും ഇടപെടണമെന്ന് സമരസമിതി ആവശ്യപ്പെട്ടു. ഫണ്ട് വകമാറ്റിയ മെമ്പര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍.

Back to top button
error: Content is protected !!