കടവൂര്‍ ഗവ. എല്‍പി സ്കൂള്‍ പ്രധാനാധ്യാപിക സതി ടീച്ചര്‍ ഇന്ന് വിരമിക്കും…

പോത്താനിക്കാട് : കടവൂര്‍ ഗവ. എല്‍പി സ്കൂള്‍ പ്രധാനാധ്യാപിക സതി ടീച്ചറുടെ സര്‍വീസിലെ  സമര്‍പ്പണത്തിന് ഇന്ന് പരിസമാപ്തി കുറിക്കും. പ്രിയപ്പെട്ട ശിഷ്യഗണങ്ങള്‍ക്കും, സഹപ്രവര്‍ത്തകര്‍ക്കും, സ്കൂളിന്‍റെ അഭ്യുദയകാംക്ഷികള്‍ക്കും സ്നേഹവിരുന്ന് നല്‍കിയും, ഏവരുടെയും സ്നേഹവായിപ്പുകള്‍ ഏറ്റുവാങ്ങിയുമാണ് ടീച്ചര്‍ ഇന്ന് വിരമിക്കുന്നത്. 35 വര്‍ഷത്തെ സര്‍വീസില്‍ ഒടുവിലത്തെ 8 വര്‍ഷമാണ് സതിടീച്ചര്‍ കടവൂര്‍ ഗവ എല്‍പി സ്കൂളില്‍ ചെലവഴിച്ചത്. 2014 ല്‍ 32 വിദ്യാര്‍ത്ഥികളുമായി ചുരുങ്ങി ഫോക്കസ് സ്കൂളായി മാറിയ വേളയിലാണ് ടീച്ചര്‍ ഇവിടെ പ്രധാന അധ്യാപികയായി ചുമതലയേറ്റത്. ഇപ്പോള്‍ 320 വിദ്യാര്‍ത്ഥികളുള്ള കടവൂര്‍ ഗവ എല്‍പി സ്കൂള്‍ നിരവധി പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി സംസ്ഥാനത്തെ മികച്ച സ്കൂളുകളില്‍ ഒന്നായി മാറിയിരിക്കുകയാണ്. മികച്ച സ്കുളിനുളള ജില്ലാ സംസ്ഥാന അവാര്‍ഡുകള്‍ പലവട്ടം നേടുവാനും കഴിഞ്ഞിട്ടുണ്ട്. കോതമംഗലം ബി ആര്‍ സി യുടെ കീഴില്‍ വരുന്ന ഈ സ്കൂള്‍ ഇന്നൊരു വര്‍ണ്ണക്കൂടാരമായി വളര്‍ന്നു. എസ്.എസ്.എ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച മെട്രോ റെയില്‍, മൃഗരാജസഭ, കൃഷിയിടം അബ്ദുല്‍ കലാം പാര്‍ക്ക്, മലര്‍വാടി തുടങ്ങിയവ കുട്ടികളുടെ ഇഷ്ട സങ്കേതങ്ങളാണ.് പഠനത്തിനോടൊപ്പം കലാകായിക ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും അതീവ ശ്രദ്ധ പതിപ്പിക്കുന്ന ഈ സ്കൂളിന് ഈ കാലയളവില്‍ ശ്രേഷ്ഠ വിദ്യാലയ പുരസ്കാരവും ഹെഡ്മിസ്ട്രസിന് ശ്രേഷ്ഠാചാര്യ പുരസ്കാരവും ലഭിച്ചു. വിരമിച്ച ശേഷം സാമൂഹിക സേവനവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി ശിഷ്ടകാലം ചെലവഴിക്കുവാനാണ് ടീച്ചര്‍ക്ക് താല്പര്യം. ട്രഷറി മുന്‍ ജീവനക്കാരനായ ഭര്‍ത്താവ് കെ.എന്‍ സജീവന്‍റേയും രണ്ടു മക്കളടേയും പിന്തുണയും പ്രോത്സാഹനവും ടീച്ചര്‍ക്ക് എപ്പോഴും ലഭിക്കുന്നുമുണ്ട്.

Back to top button
error: Content is protected !!