ക​ട​വൂ​ർ സഹകരണ ബാ​ങ്കി​ൽ സ​മാ​ശ്വാ​സ നി​ധി വിതരണം ചെയ്തു

കടവൂര്‍: സഹകരണ സംഘങ്ങളിലെ അംഗങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പാക്കിയ അംഗ സമാശ്വാസ നിധി കടവൂര്‍ സഹകരണ ബാങ്കില്‍ വിതരണം ചെയ്തു. ബാങ്കിലെ 33 അംഗങ്ങള്‍ക്കായി അനുവദിച്ച 6,45,000 രൂപയുടെ വിതരണോദ്ഘാടനം സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ കെ.കെ. ശിവന്‍ നിര്‍വഹിച്ചു. ബാങ്ക് പ്രസിഡന്റ് എ.ജെ. ജോണ്‍ അടുകുഴുയില്‍ അധ്യക്ഷത വഹിച്ചു.
ഭരണസമിതി അംഗങ്ങളായ രഞ്ജിത് ടി. ഭാസ്‌കര്‍, പയസ് ജോര്‍ജ്, അനില്‍കുമാര്‍ മാത്യു, ലുഷാദ് ഇബ്രാഹിം, കെ.കെ. സലി, പി.കെ. തങ്കച്ചന്‍, ജെസി ജെയിംസ്, ഷീജ റെന്നി എന്നിവര്‍ പങ്കെടുത്തു.

 

Back to top button
error: Content is protected !!