കടവൂർ സെൻ്റ് ജോർജ് പള്ളിയിൽ തിരുനാൾ

കടവൂർ : സെൻ്റ് ജോർജ് പള്ളിയിൽ ഇടവകമദ്ധ്യസ്ഥനായ വിശുദ്ധ ഗീവർഗീസിൻ്റെയും വിശുദ്ധ സെബസ്ത്യാനോസിൻ്റയും സംയുക്ത തിരുനാൾ 4,5 തിയതികളിൽ ആഘോഷിക്കുമെന്ന് വികാരി ഫാ.സെബാസ്റ്റ്യൻ ആരോലിച്ചാലിൽ അറിയിച്ചു.ഇന്ന് (30/1) മുതൽ മൂന്ന് (3/2) വരെ ദിവസവും രാവിലെ 6.30 ന് വി.കുർബ്ബാന, നൊവേന.വൈകുന്നേരം അഞ്ചിന് ലദീഞ്ഞ്, വി.കുർബ്ബാന, നൊവേന. 4 ന് (4/2) രാവിലെ 6.30 ന് കൊടിയേറ്റ്, ലദീഞ്ഞ്, തിരുസ്വരൂപ പ്രതിഷ്ഠ, വി.കുർബ്ബാന, നൊവേന, അമ്പ് പ്രദക്ഷിണം വീടുകളിലേക്ക്. ഉച്ചകഴിഞ്ഞ് 3.30ന് അമ്പ് പ്രദക്ഷിണം തിരികെ പള്ളിയിലേക്ക്. 4.30 ന് ലദീഞ്ഞ്, നൊവേന, ആഘോഷമായ തിരുനാൾ പാട്ടുകുർബ്ബാന – ഫാ.ജോസ് വെട്ടിക്കുഴിച്ചാലിൽ.പ്രസംഗം – ഫാ.ജോൺസൺ വെട്ടിക്കുഴിയിൽ സിഎം ഐ.തുടർന്ന് പ്രദക്ഷിണം – കടവൂർ കുരിശിങ്കലേക്ക്. ലദീഞ്ഞ്, മധ്യസ്ഥ പ്രാർത്ഥന. 8.30 ന് പ്രദക്ഷിണം തിരികെ പള്ളിയിലേക്ക്. 5 ന് (5/2) രാവിലെ ഏഴിന് ലദീഞ്ഞ്, വി.കുർബ്ബാന, നൊവേന. അമ്പ് പ്രദക്ഷിണം വീടുകളിലേക്ക്. 10 ന് വി.കുർബ്ബാന, നൊവേന. ഉച്ചകഴിഞ്ഞ് 3.30ന് അമ്പ് പ്രദക്ഷിണം തിരികെ പള്ളിയിലേക്ക്. 4.30 ന് ലദീഞ്ഞ്, നൊവേന,ആഘോഷമായ തിരുനാൾ പാട്ടുകുർബ്ബാന – ഫാ. പ്രിൻസ് പരത്തിനാൽ സിഎംഐ, പ്രസംഗം – ഫാ.മാത്യു കൊച്ചുമുണ്ടൻമലയിൽ. പ്രദക്ഷിണം, സമാപന പ്രാർത്ഥന, പരിശുദ്ധകുർബ്ബാനയുടെ ആശീർവാദം, സ്നേഹവിരുന്ന്.

Back to top button
error: Content is protected !!