കടവൂര്‍ സര്‍ക്കാര്‍ വൊക്കേഷ്ണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പ്രൊജക്ട് കൃഷിയുടെ വിളവെടുപ്പു ഉത്സവം നടത്തി

പോത്താനിക്കാട്: കടവൂര്‍ സര്‍ക്കാര്‍ വൊക്കേഷ്ണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പ്രൊജക്ട് കൃഷിയുടെ വിളവെടുപ്പു ഉത്സവം നടത്തി. വിദ്യാര്‍ത്ഥികള്‍ക്ക് കൃഷി പരിശീലനത്തിന്റെ ഭാഗമായി കൃഷിവകുപ്പിന്റെ സഹായത്തോടെ നടത്തിയ കൃഷിയുടെ വിളവെടുപ്പ് മാത്യു കുഴല്‍നാടന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പൈങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സീമ സിബി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ്് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റാണിക്കുട്ടി ജോര്‍ജ്, കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആനീസ് ഫ്രാന്‍സിസ്, പൈങ്ങോട്ടൂര്‍ പഞ്ചായത്ത്. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ സന്തോഷ് ജോര്‍ജ്, മില്‍സി ഷാജി, നൈസ് എല്‍ദോ, പഞ്ചായത്ത് മെമ്പര്‍ ജിജി ഷിബു, കൃഷി അസി. ഡയറക്ടര്‍ വി പി സിന്ധു, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മേബിള്‍ റോസ് ജോര്‍ജ്, കാര്‍ഷിക വികസന അംഗങ്ങളായ മാണി പിട്ടാപ്പിള്ളില്‍, ലുഷാദ് ഇബ്രാഹിം, റോബിന്‍ എബ്രഹാം പിടിഎഅംഗങ്ങള്‍,സ്‌കൂള്‍ ജീവനക്കാര്‍, വിദ്യാര്‍ത്ഥികള്‍, കൃഷി വകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു..

Back to top button
error: Content is protected !!