അമ്പലംപടി മുതൽ കടാതി പള്ളിത്താഴം വരെയുള്ള എല്ലാ വ്യാപാരസ്ഥാപനങ്ങളും മൂന്ന് ദിവസത്തേക്ക് അടച്ചു.

മൂവാറ്റുപുഴ: വാളകം പഞ്ചായത്തിലെ അമ്പലംപടി മുതൽ കടാതി പള്ളിത്താഴം വരെയുള്ള എല്ലാ വ്യാപാരസ്ഥാപനങ്ങളും മൂന്ന് ദിവസത്തേക്ക് അടച്ചു.അമ്പലംപടിയിലെ വ്യാപാരി ഇന്ന് കോവിഡ് ബാധിച്ച് മരിച്ചതിനെ തുടർന്നാണ് വ്യാപാര സ്ഥാപനങ്ങൾ 72 മണിക്കൂർ നേരത്തേക്ക് അടച്ചിടാൻ തീരുമാനമായത്. കടാതി കുറ്റിക്കാട്ട് കെ. പി. തൊമ്മച്ചൻ (77) ആണ് മരിച്ചത്. ഇന്ന് രാത്രി ഏഴ് മുതൽ ഞായർ രാത്രിവരെയാണ് വ്യാപാര സ്ഥാപനങ്ങൾ അടഞ്ഞുകിടക്കുക.(വ്യാപാര സ്ഥാപനങ്ങൾ മാത്രമാണ് അടക്കുക) മരിച്ചയാളുടെ ഉറവിടം വ്യക്തമല്ലാത്തതിനാൽ വ്യാപാര സ്ഥാപനങ്ങൾ അടച്ചിട്ട് അണുനശീകരണം നടത്തുവാനും തീരുമാനിച്ചു. അണുനശീകരണ പ്രവർത്തനങ്ങൾക്ക് ശേഷം തിങ്കളാഴ്ച മുതൽ തുറക്കാനാണ് നിലവിലെ തീരുമാനം.കോവിഡ് മൂലം മരണമടഞ്ഞ വ്യാപാരിയുമായി പ്രാഥമിക സമ്പർക്കത്തിൽ ഏർപ്പെട്ടവരോട് ക്വാറന്റൈനിൽ പോകുവാനും ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്.

Back to top button
error: Content is protected !!