കടാതി പള്ളിപ്പാട്ട് ഡി.കെ.എസ്. കർത്ത (90) അന്തരിച്ചു.

 

മൂവാറ്റുപുഴ :കടാതി പള്ളിപ്പാട്ട് ഡി.കെ.എസ്. കർത്ത (90) അന്തരിച്ചു.സംസ്ക്കാരം നാളെ( 28-03-2021)രാവിലെ 10ന് വീട്ടുവളപ്പിൽ.ഭാര്യ :ജ്യോതിഷ്മതിയമ്മ :മകൾ -എസ്.ബിന്ദു( ഇലാഹിയ കോളേജിൽ അസോസിയേറ്റ് പ്രൊഫസർ) മരുമകൻ – എം.ജി. യൂണിവേഴ്സിറ്റിയിൽ നിന്നും ഡെപ്യൂട്ടി റജിസ്ട്രാറായി വിരമിച്ച സി. പുരുഷോത്തമൻ പിള്ള (ബേബി).പരേതൻ അൻപത് വർഷം പിന്നിട്ട മേള ഫൈൻ ആർട്ട്സ് സൊസൈറ്റിയുടെ സെക്രട്ടറിയായി ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച വ്യക്തിയായിരുന്നു.കേരള സർക്കാരിൽ നിന്നും സ്പെഷൽ ഗ്രേഡ് പഞ്ചായത്ത് ഓഫീസറായാണ് വിരമിച്ചത്. തുടർന്ന് മേളയായിരുന്നു കർമ്മരംഗം. ജനശക്തിയുടെ സംസ്ഥാന ട്രഷറാർ, ഗ്രീൻ വാലി റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ്, പെൻഷനേഴ്സ് സംഘടനയുടെ ഭാരവാഹി, വെള്ളൂർക്കുന്നം മഹാദേവ ക്ഷേത്രത്തിലെ ട്രസ്റ്റ് ഓഡിറ്റർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട് . കൂടാതെ സ്തുത്യർഹ സേവനത്തിന് മൂവാറ്റുപുഴ നഗരസഭയുടെ ബഹുമതിയും നേടിയിട്ടുണ്ട്.

ചേർത്തല, പാണാവള്ളി സ്വദേശിയാണ് കർത്താവ് സാർ. ദേവൻ കാഞ്ഞിരംപിള്ളിൽ സുകുമാരൻ കർത്താ എന്നതിന്റെ ചുരുക്കിയ രൂപമാണ് ഡി.കെ.എസ്. കർത്ത എന്നത്. ദേവൻ എന്നത് കുടുംബക്കാർക്കുള്ള സ്ഥാനപ്പേരാണ്.

Back to top button
error: Content is protected !!