കടാതിയിൽ ചെടികളുടെ നഴ്സറിയിൽ തീപിടിത്തം.ഓഫീസ് റൂം കത്തിനശിച്ചു.

മൂവാറ്റുപുഴ:-കടാതിയിൽ ചെടികളുടെ നഴ്സറിയിൽ തീപിടിത്തം.ഓഫീസ് റൂം കത്തിനശിച്ചു.ഇന്ന് രാവിലെ പതിനൊന്നോടെ കടാതി നക്ഷത്ര ഹോട്ടലിനു സമീപമുള്ള എലഗൻസ് ഗാർഡൻസ് എന്ന സ്ഥാപനത്തിലാണ് തീ പിടിത്തം ഉണ്ടായത്.രാവിലെ പ്രാർത്ഥനക്കായി കത്തിച്ചുവെച്ച തിരിയിൽ നിന്നു തീ പടരുകയായിരുന്നു.മൂവാറ്റുപുഴ അഗ്നിശമനസേനയിൽ വിവരമറിയിച്ചതിനെതുടർന്ന് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എംഎസ് സജി,സീനിയർ ഫയർമാൻ ജാഫർഖാൻ,കെ പി സുബ്രമണ്യൻ,എഫ് ആർ ഓമാരായ നന്ദു,ഷഹനാസ്,അന്തു,ടിപി ഷാജി,സിഎ നിഷാദ്,പിബി അനീഷ്കുമാർ, ഹോംഗാർഡ് ഷിജു സോമൻ,ടോമി പോൾ എന്നിവരടങ്ങിയ സംഘമെത്തിയാണ് തീ അണച്ചത്.അപകടത്തിൽ ഓഫീസ് റൂമിലെ കമ്പ്യൂട്ടറും ,സിസിടിവി ക്യാമറയും ,മറ്റ് ഓഫീസ് ഉപകരണങ്ങളും പൂർണ്ണമായും കത്തിനശിച്ചു.

Back to top button
error: Content is protected !!