ചാരായം വാറ്റുന്നതിനിടെ ആറംഗ സംഘത്തെ പോലീസ് പിടികൂടി .

മുവാറ്റുപുഴ :ചാരായം വാറ്റുന്നതിനിടെ ആറംഗ സംഘത്തെ പോലീസ് പിടികൂടി .തൃക്കാരിയൂർ സ്വദേശികളായ വെള്ളാപ്പിള്ളിൽ ആഷിത് ( 21 ),നെല്ലിമറ്റത്തിൽ ഷാഹുൽ  (28 ),ആലക്കൽ മൻസൂർ (23 )മടക്കത്താനം പീടികപ്പറമ്പിൽ അക്ഷയ് (21 ),ഇടത്തിപ്പറമ്പിൽ ആഷിക്ക് (21 ),തമിഴ്നാട് സ്വദേശി മുഹമ്മദ് വില്യം (42 )എന്നിവരാണ് മുവാറ്റുപുഴ പോലീസിന്റെ പിടിയിലായത്.ഇന്ന് ഉച്ചക്ക് രണ്ടോടെ കടാതി എൽഐസി ഓഫീസിനു എതിർവശത്തുള്ള ഷോപ്പിംങ് കോംപ്ലെക്സിന്റെ മുകളിലത്തെ നിലയിൽ ചാരായം വാറ്റുന്നതിനിടെയാണ് പിടിയിലായത് .മുവാറ്റുപുഴ സി.ഐ എം .മുഹമ്മദ് ,എസ്‌.ഐ ടി.എം സൂഫി ,എ എസ്‌ഐമാരായ പിസി,ജയകുമാർ ,സി.കെ ബഷീർ ,ഇ.ആർ ഷിബു,സീനിയർ സിപിഒമാരായ അഗസ്റ്റിൻ ജോസഫ് ,എം എ ഷഫീക് ,മോഹൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ

പരിശോധനയിലാണ് പിടിയിലായത് .ചാരായം വാറ്റുന്നതിനായി കൈവശമുണ്ടായിരുന്ന മുപ്പത് ലിറ്റർ വാഷും ,മറ്റ് പാത്രങ്ങളും പോലീസ് പിടിച്ചെടുത്തു ,

കോവിഡ് വൈറസ് മൂലം ബാറുകളും,ബിവറേജുകളും അടച്ചതോടെ    കിഴക്കന്മേഖലയിൽ  വ്യാജമദ്യവും ,ചാരായ വാറ്റും വ്യാപകമായിരുന്നു.ഇന്നലെ റാക്കാട് നിന്നും ചാരായം വാറ്റുന്നതിനിന് ഉപയോഗിച്ച അറുപത് ലിറ്റർ വാഷും ,മറ്റ് ഉപകരണങ്ങളും പോലീസ് പിടികൂടിയിരുന്നു.ഇതിലെ പ്രതികളെകുറിച്ച് പോലീസിന് വിവരം ലഭിച്ചതായും,ഉടനെ ഇവരെ പിടികൂടുമെന്നും പോലീസ് വ്യക്തമാക്കി.

Back to top button
error: Content is protected !!