കദളിക്കാട് ഉണ്ണികൊലക്കേസ്: പ്രതിയെ വെറുതെവിട്ട് കോടതി

മൂവാറ്റുപുഴ: കദളിക്കാട് ഉണ്ണികൊലക്കേസില്‍ പ്രതിയെ വെറുതെവിട്ട് മൂവാറ്റുപുഴ അഡീഷണല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് കോടതി. കദളിക്കാട് കൊത്തളത്തില്‍ ഉണ്ണി (32) കൊലചെയ്യപ്പെട്ട കേസിലാണ് പ്രതിയെന്ന് സംശയിക്കുന്ന ജ്യേഷ്ഠനെ തെളിവുകളുടെയും സാക്ഷി മൊഴികളുടെയും അഭാവത്തില്‍ സംശയത്തിന്റെ ആനുകൂല്യത്തില്‍ അഡീഷണല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് കോടതി ജഡ്ജി ടോമി വര്‍ഗ്ഗീസ് വെറുതെവിട്ടത്. 2019 ജനുവരി 21നാണ് കേസിനാസ്പദമായ സംഭവം. രാത്രി വീട്ടിലെത്തിയ പ്രതി ഉണ്ണിയെ കൊലപ്പെടുത്തുക എന്ന് ഉദ്ദേശത്തോടെ കത്രിക കൊണ്ട് നെഞ്ചില്‍ കുത്ത പരിക്കേല്‍പ്പിക്കുകയായിരുന്നെന്നാണ് പ്രതിക്കെതിരെയുള്ള കേസ്. ഉടന്‍തന്നെ ഉണ്ണിയെ തൊടുപുഴയിലെ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായിരുന്നില്ല. പ്രതിക്കുവേണ്ടി അഡ്വ. എം.പി നിഷാദ് ഹാജരായി

Back to top button
error: Content is protected !!