കാവന -ആയുര്‍വ്വേദപ്പടി തെക്കുംമല റോഡ് ഉദ്ഘാടനം ചെയ്തു.

 

മൂവാറ്റുപുഴ: ആവോലി ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡിലെ നവീകരണം പൂര്‍ത്തിയാക്കിയ കാവന-ആയുര്‍വ്വേദപ്പടി-തെക്കുംമല റോഡ് എല്‍ദോ എബ്രഹാം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ പ്രീമ സിമിക്‌സ് അധ്യക്ഷത വഹിച്ചു. നേതാക്കളായ ജോര്‍ജ് മുണ്ടയ്ക്കന്‍,ഇ.ബി.രാഹുല്‍, മധു മാധവന്‍, വി.അശോക്, കെ.ആര്‍.മോഹനന്‍ എന്നിവര്‍ സംമ്പന്ധിച്ചു. എല്‍ദോ എബ്രഹാം എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 20-ലക്ഷം രൂപയും പഞ്ചായത്തില്‍ നിന്നും അനുവദിച്ച അഞ്ച് ലക്ഷം രുപയും ഉപയോഗിച്ചാണ് റോഡിന്റെ നവീകരണം പൂര്‍ത്തിയാക്കിയത്.

ചിത്രം- ആവോലി ഗ്രാമപഞ്ചായത്തിലെ കാവന-ആയുര്‍വ്വേദപ്പടി-തെക്കുംമല-റോഡിന്റെ ഉദ്ഘാടനം എല്‍ദോ എബ്രഹാം എം.എല്‍.എ നിര്‍വ്വഹിക്കുന്നു……………..

Back to top button
error: Content is protected !!