കാണിനാട് മിനി സ്റ്റേഡിയത്തിന്റെ നിര്‍മ്മാണോദ്ഘാടനം .

 

കോലഞ്ചേരി: കാണിനാട് മിനി സ്റ്റേഡിയം നിര്‍മ്മാണോദ്ഘാടനം വടവുകോട്-പുത്തന്‍കുരിശ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ടശ. വേലായുധന്‍ നിര്‍വ്വഹിച്ചു. വാര്‍ഷിക പദ്ധതിയില്‍ 25 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. കടമുറികളും ബസ് കാത്തിരിപ്പ് കേന്ദ്രവും, ഓപ്പണ്‍ എയര്‍ സ്റ്റേഡിയവും അടങ്ങുന്നതാണ് പദ്ധതി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.കെ. പോളിന്റെ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ വികസനകാര്യ ചെയര്‍മാന്‍ അഡ്വ. കെ.പി. വിശാഖ്, വാര്‍ഡ് മെമ്പര്‍ ലിസി സ്ലീബ, മേരി പൗലോസ്, എം.എ. രവീന്ദ്രന്‍, വി.ടശ. അയ്യപ്പന്‍, എല്‍ദോ മാത്യൂ എന്നിവര്‍ പ്രസംഗിച്ചു.
-ഫോട്ടോ ഇമെയില്‍ —സ്റ്റേഡിയം
കാണിനാട് മിനി സ്റ്റേഡിയത്തിന്റെ നിര്‍മ്മാണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.കെ. വേലായുധന്‍ നിര്‍വ്വഹിക്കുന്നു.

Back to top button
error: Content is protected !!