പല്ലാരിമംഗലത്ത് കാല്‍നട പ്രചരണജാഥ നടത്തി

പല്ലാരിമംഗലം: പല്ലാരിമംഗലത്ത് കര്‍ഷകസംഘം, കര്‍കതൊഴിലാളി യൂണിയന്‍, സിഐറ്റിയു സംഘടനകള്‍ സംയുതമായി കാല്‍നട പ്രചരണജാഥ സംഘടിപ്പിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി, കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ തൊഴിലാളികളും, കര്‍ഷകരും സംയുക്തമായി ഏപ്രില്‍ 5ന് ഡല്‍ഹിയില്‍ നടത്തുന്ന സംഘര്‍ഷ റാലിയുടെ പ്രചരണാര്‍ത്ഥമാണ് ജാഥ സംഘടിപ്പിച്ചത്. ടിപിഎ ലത്തീഫ് ക്യാപ്റ്റനായുള്ള കാല്‍നട പ്രചരണജാഥ കര്‍ഷകസംഘം ജില്ലാ ജോയിന്റ് സെക്രട്ടറി കെ.ബി മുഹമ്മദ് പല്ലാരിമംഗലം വെയറ്റിംഗ്‌ഷെഡ് കവലയില്‍ ഉദ്ഘാടനം ചെയ്തു. സമാപന കേന്ദ്രമായ അടിവാട് ടൗണില്‍ നടന്ന പൊതുസമ്മേളനം സിപിഐഎം ലോക്കല്‍ സെക്രട്ടറി എം.എം ബക്കര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.ഇ അബ്ബാസ്, ടി.പിഎ ലത്തീഫ്, പി.കെ മുഹമ്മദ്, എം.എം ഷിഹാബ്, കെ.എം നൂറുദ്ധീ, എന്‍.എസ് ഷിജീബ്, വി.എസ് നൗഫല്‍, പി.സി അനില്‍കുമാര്‍ റിയാസ് തുരുത്തേല്‍, എ.എ രമണന്‍, നസിയ ഷെമീര്‍ എന്നിവര്‍പ്രസംഗിച്ചു.

Back to top button
error: Content is protected !!