മൂവാറ്റുപുഴ

കെ റെയിൽ കേരളത്തിന് വേണ്ട:പൗരസംഗമംശ്രദ്ധേയമായി

മൂവാറ്റുപുഴ: കെ റെയിൽ കേരളത്തിന് വേണ്ട ‘ എന്ന തലക്കെട്ടിൽ വെൽഫെയർ പാർട്ടി സംഘടിപ്പിച്ച പൗരസംഗമം നടത്തി. പാർട്ടി സംസ്ഥാന സമിതിയംഗം പ്രേമാ ജി. പിഷാരടി ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി നസീർ അലിയാർ വിഷയാവതരണം നടത്തി, മണ്ഡലം പ്രസിഡന്റ് എം. എ. യൂനുസ് അധ്യക്ഷത വഹിച്ചു . പ്രമുഖ ഗാന്ധിയനും ഗ്രന്ഥകാരനുമായ ഡോ. എം. പി. മത്തായി മൂവാറ്റുപുഴ മുനിസിപ്പൽ ചെയർമാൻ പി.പി . എൽദോസ് ,മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ. എം. അബ്ദുൽ മജീദ് , കെ. റെയിൽ സമര സമിതി ജില്ലാ കൺവീനർ മാരിയ അബു , ഷാജി സെയ്തുമുഹമ്മദ് , സുമയ്യ ഫസൽ , ഇ.കെ.നജീബ് ,തുടങ്ങിയവർ സംസാരിച്ചു . ടി. യു. അൻവർ സ്വാഗതവും , അബ്ദുൽ സലാം നന്ദിയും പറഞ്ഞു.

 

meritkingmeritkingmeritkingmeritroyalbetmeritroyalbetmeritroyalbet baymaviultrabetdinamobet girişbetist giriş Back to top button
error: Content is protected !!