കെ.ആര്‍.സദാശിവന്‍ നായര്‍ അനുസ്മരണം നടത്തി

 

മൂവാറ്റുപുഴ: മുന്‍ മൂവാറ്റുപുഴ മുനിസിപ്പല്‍ ചെയര്‍മാനും, അര്‍ബന്‍ ബാങ്ക് സ്ഥാപക ചെയര്‍മാനും കോണ്‍ഗ്രസ്സ് നേതാവുമായ കെ.ആര്‍ സദാശിവന്‍ നായരുടെ മൂന്നാം ചരമവാര്‍ഷിക അനുസമരണ സമ്മേളനം നടത്തി. മൂവാറ്റുപുഴ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റിയും, ലോയേഴ്‌സ് കോണ്‍ഗ്രസ്സ് കമ്മിറ്റിയും സംയുക്തമായി നടത്തി അനുസ്മരണ സമ്മേളനം മാത്യു കുഴല്‍നാടന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. അഡ്വ. വര്‍ഗീസ് മാത്യു അധ്യക്ഷത വഹിച്ചു. മുന്‍ എം.എല്‍.എ .ജോസഫ് വാഴക്കന്‍ മുഖ്യപ്രഭാഷണം നടത്തി. മുഹമ്മദ് ബഷീര്‍ പി.പി. എല്‍ദോസ്, കെ.എം സലീം, കെ.പി. ജോയി, ജോസ് പെരുമ്പിള്ളി കുന്നേല്‍, പി.എം ഏലിയാസ്, മുഹമ്മദ് പനയ്ക്കന്‍, മുഹമ്മദ് റഫീഖ്, അഡ്വ. ജോണി കുര്യാക്കോസ്, അഡ്വ. സരിത, സാബു വാഴയില്‍, അഡ്വ. ഉദയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!