കെ ഫോൺ പദ്ധതി: കോതമംഗലം നിയോജക മണ്ഡലതല ഉദ്ഘാടനം സംഘടിപ്പിച്ചു

കോതമംഗലം: കെ ഫോൺ പദ്ധതിയുടെ കോതമംഗലം നിയോജക മണ്ഡലതല ഉദ്ഘാടനം ആൻ്റണി ജോൺ എം.എൽ.എ നിർവ്വഹിച്ചു. കുറഞ്ഞ ചെലവിൽ അതിവേഗ ഇന്റർനെറ്റ് സേവനം ലഭ്യമാക്കുന്ന പദ്ധതിയുടെ ഭാഗമായി ആദ്യ ഘട്ടത്തിൽ മണ്ഡലത്തിലെ 100 പാവപ്പെട്ട കുടുംബങ്ങൾക്കാണ് സൗജന്യമായി ഇന്ററ്റനെറ്റ് കണക്ഷൻ ലഭ്യമാക്കുന്നത് എന്ന് എം.എൽ. എ പറഞ്ഞു.

മാതിരപ്പിള്ളി വൊക്കേഷ്ണൽ ഹയർസെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ കോതമംഗലം നഗരസഭ ചെയർമാൻ കെ.കെ ടോമി അദ്ധ്യക്ഷത വഹിച്ചു.നഗരസഭ വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ, ജില്ലാ പഞ്ചായത്ത് മെമ്പർ റഷീദ സലീം, നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.എം മജീദ്, കോട്ടപ്പടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മിനി ഗോപി, മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യ ചെയർമാൻ ഇ.കെ ശിവൻ, നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ കെ.എ നൗഷാദ്, രമ്യ വിനോദ്, കെ.വി തോമസ്, ബിൻസി തങ്കച്ചൻ, സിജോ വർഗീസ്, കൗൺസിലർമാരായ അഡ്വ.ജോസ് വർഗീസ്, സിബി സ്കറിയ, റോസിലി ഷിബു, എൽദോസ് പോൾ, മാതിരപ്പിള്ളി വി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ കെ.സി അനുപമ, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ എം.എം മുജീബ്, നഗരസഭ സെക്രട്ടറി അൻസൽ ഐസക്ക്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി.റ്റി ബെന്നി, പി.പി മൈ‌തീൻഷാ പങ്കെടുത്തു.

Back to top button
error: Content is protected !!