കെ – ഫോൺ:സംസ്ഥാന വികസനത്തിൽ നാഴികക്കല്ല്: പി.വി.ശ്രീനിജിൻ എം.എൽ.എ.

കോലഞ്ചേരി: സംസ്ഥാനത്തിൻ്റെ വികസന മുന്നേറ്റത്തിൽ നാഴികകല്ലാണ് കെ-ഫോൺ പദ്ധതിയെന്ന് പി.വി.ശ്രീനിജിൻ.എം.എൽ.എ.പറഞ്ഞു.കെ. ഫോൺ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനത്തോടൊപ്പം നടന്ന കുന്നത്തുനാട് നിയോജക മണ്ഡലതല ഉദ്ഘാടനത്തിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഒൺലൈനായി നിർവഹിച്ചു.പുത്തൻകുരിശ് ഗവ.യു .പി.സ്കൂളിൽ നടന്ന നിയോജക മണ്ഡലം തല ഉദ്ഘാടന യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻ്റുമാരായ ഗോപാൽ ഡിയോ, ടി.പി വർഗീസ്, സോണിയ മുരുകേശൻ, വൈസ് പ്രസിഡൻ്റ് കെ.കെ അശോക് കുമാർ, വാർഡ് മെമ്പർമാരായ നവാസ് ടി എസ്, എൽസി പൗലോസ്,ബാബു വി. എസ്,വടവുകോട് ബി ഡി ഒ ജ്യോതികുമാർ,സി.കെ വർഗീസ്, ജോർജ് ഇടപ്പരത്തി, പൗലോസ് മുടക്കൻതല, റെജി ഇല്ലിക്കപ്പറമ്പിൽ,റെജിസ്ക്കറിയ, വിവിധ പഞ്ചായത്ത് സെക്രട്ടറിമാർ, വാർഡ് അംഗങ്ങൾ, ഗുണഭോക്താക്കൾ, വിദ്യാർത്ഥികൾ, നാട്ടുകാർ എന്നിവർ പങ്കെടുത്തു.പദ്ധതിയുടെ ആദ്യഘട്ടത്തിൽ കുന്നത്തുനാട്ടിൽ 110 കുടുംബങ്ങൾക്കാണ് കെ. ഫോൺ കണക്ഷൻ നൽകുന്നത്. ദാരിദ്ര്യരേഖക്ക് താഴെയുള്ള വിദ്യാർത്ഥികളുള്ള കുടുംബങ്ങൾക്കാണ് മുൻഗണനാ ക്രമത്തിൽ സൗജന്യ കണക്ഷൻ നൽകുന്നതെന്ന് പി.വി.ശ്രീനിജിൻ എം.എൽ.എ.പറഞ്ഞു കുന്നത്തൂനാട്ടിൽ മാത്രം ആദ്യഘട്ടത്തിൽ 250 ൽ പരം കണക്ഷൻ വിവിധ സർക്കാർ സ്ഥാപനങ്ങളായ വില്ലേജ് ഓഫീസുകൾ, ഹെൽത്ത് സെൻ്ററുകൾ,സ്കൂളുകൾ, അക്ഷയ കേന്ദ്രങ്ങൾ എന്നിവക്ക് ലഭ്യമാക്കിയിട്ടുണ്ടെന്നും തുടർന്നുളള പട്ടിക ഉടൻ തയാറാക്കുമെന്നും പി വി.ശ്രീനിജിൻ എം.എൽ.എ.കൂട്ടി ചേർത്തു.

Back to top button
error: Content is protected !!