ജനഹൃദയങ്ങളിൽ എന്നും ജീവിക്കുന്ന ലീഡറാണ് കെ. കരുണാകരൻ:-അഡ്വ. വർഗീസ് മാത്യു.

 

മൂവാറ്റുപുഴ: ജനഹൃദയങ്ങളിൽ എന്നും ജീവിക്കുന്ന ലീഡറാണ് കെ. കരുണാകരൻ എന്ന്
സീനിയർ കോൺഗ്രസ്സ് നേതാവ് അഡ്വ. വർഗീസ് മാത്യു പറഞ്ഞു. മൂവാറ്റുപുഴ ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി ഓഫീസിൽ നടന്ന കെ. കരുണാകരൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. താഴെത്തട്ടിൽ പോലും പ്രവർത്തിക്കുന്ന കോൺഗ്രസ്സ് പ്രവർത്തകരെ അംഗീകരിക്കുകയും കൈ പിടിച്ചുയർത്തുകയും ചെയ്ത നേതാവായിരുന്നു കെ. കരുണാകരനെന്നും അദ്ദേഹം അനുസ്മരിച്ചു.
ചടങ്ങിൽ മണ്ഡലം പ്രസിഡൻ്റ് ഇബ്സൺ എബ്രാഹം, ഡി.സി.സി. ഭാരവാഹികളായ അഡ്വ. കെ.എം. സലിം , കെ.എം. പരീത്, അഡ്വ. എൻ. രമേഷ്, മുനിസിപ്പൽ കൗൺസിലർമാരായ പി.പി. എൽദോസ്, ജിനു മടേക്കൻ, മുഹമ്മദ് റഫീക്ക് എന്നിവർ പ്രസംഗിച്ചു.

Back to top button
error: Content is protected !!