ഗവര്‍ണറെ കേന്ദ്രം തിരിച്ചുവിളിക്കണമെന്ന് നമ്മുടെ പ്രതിപക്ഷം ആവശ്യപ്പെട്ടപ്പോള്‍ ചേര്‍ത്തുപിടിച്ചു സംരക്ഷിച്ചവരാണ് പിണറായി സര്‍ക്കാരെന്ന് കെ. ഫ്രാന്‍സിസ് ജോര്‍ജ്

 

മൂവാറ്റുപുഴ: ഗവര്‍ണറും സര്‍ക്കാരും ഒത്തുതീര്‍പ്പിലായിരുന്ന കാലത്തു നിയമവിരുദ്ധമായ കാര്യങ്ങള്‍ നടന്നപ്പോള്‍ പൊതുസമൂഹത്തില്‍ അന്ന് തുറന്നുകാട്ടിയത് പ്രതിപക്ഷമായിരുന്നുവെന്നും, കേന്ദ്രം ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടപ്പോള്‍ സംരക്ഷണ കവചമൊരുക്കിയത് പിണറായി സര്‍ക്കാരായിരുന്നുവെന്നും മുന്‍ എം പി യും കേരള കോണ്‍ഗ്രസ് നേതാവുമായ കെ ഫ്രാന്‍സിസ് ജോര്‍ജ്. മന്ത്രിയെ മാറ്റണമെന്ന ഗവര്‍ണറുടെ ആവശ്യം അംഗീകരിക്കാനാവില്ല. ഇല്ലാത്ത അധികാരം ഉപയോഗിക്കാനാണ് ഗവര്‍ണറുടെ ശ്രമം. യു ജി സി നിബന്ധനകള്‍ കാറ്റില്‍ പറത്തി നടത്തിയ മുഴുവന്‍ നിയമനങ്ങളും നിയമവിരുദ്ധമെന്ന് സുപ്രിം കോടതി പറഞ്ഞിരിക്കുന്നത് സര്‍ക്കാരിനും ഗവര്‍ണര്‍ക്കുംമെതിരെയാണ്. കാരണം മുഴുവന്‍ നിയമനങ്ങളും സര്‍ക്കാരും ഗവര്‍ണറും യോജിച്ചാണ് നടത്തിയിട്ടുള്ളത്. കോടതി വിധി മറച്ചുവയ്ക്കുന്നതിനുവേണ്ടി ജനങ്ങളെ കബളിപ്പിക്കുവാനുള്ള വ്യജഏറ്റുമുട്ടലാണ് ഇപ്പോള്‍ സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ നടന്നുകൊണ്ടിരിക്കുന്നതെന്നും ഫ്രാന്‍സിസ്ജോര്‍ജ്പറഞ്ഞു.

 

Back to top button
error: Content is protected !!