കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപിക്ക് മൂവാറ്റുപുഴയില്‍ സ്വീകരണം നല്‍കി

മൂവാറ്റുപുഴ: രണ്ടാം പിണറായി സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമാണെന്ന് കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാനും മുന്‍ കേന്ദ്രമന്ത്രിയുമായ അഡ്വ. പി.സി തോമസ്. കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ഇപ്പോള്‍ കേരളാ പൊലൂഷന്‍ സര്‍വീസ് കമ്മീഷന്‍ ആയി മാറിയെന്ന് അദ്ദേഹം ആരോപിച്ചു. പിന്‍ വാതില്‍ നിയമനങ്ങള്‍ ക്ക് പുറമെ ഇപ്പോള്‍ പിഎസ്‌സി അംഗങ്ങളെ നിയമിക്കുന്നതില്‍ വരെ പിണറായി സര്‍ക്കാര്‍ അഴിമതി നടത്തുന്നതായി തെളിയിക്കപ്പെട്ടിരിക്കുന്നു. തൊഴിലില്ലായ്മ രൂക്ഷമായ സംസ്ഥാനത്ത് നിന്നും യുവ ജനങ്ങള്‍ കൂട്ടത്തോടെ വിദേശ രാജ്യങ്ങളിലേക്ക് പലായനം ചെയ്യുന്ന കാഴ്ച്ചയാണ് ഇപ്പോള്‍ എവിടെയും കാണുന്നത്. പിണറായി സര്‍ക്കാര്‍ പൂര്‍ണ പരാജയം ആയതിനാലാണ് മുമ്പില്ലാത്ത വിധം യുവജനങ്ങള്‍ നാട് വിടുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മൂവാറ്റുപുഴ അര്‍ബന്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന കേരളാ കോണ്‍ഗ്രസ് മൂവാറ്റുപുഴ നിയോജക മണ്ഡലം പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്ന് വിജയിച്ച കെ. ഫ്രാന്‍സിസ് ജോര്‍ജ് എം.പിക്ക് യോഗത്തില്‍ സ്വീകരണം നല്‍കി.സ്വന്തം നിയോജക മണ്ഡലമായ മൂവാറ്റുപുഴയില്‍ ലഭിച്ച സ്വീകരണം സ്വന്തം കുടുംബത്തില്‍ ലഭിക്കുന്ന അംഗീകാരമാണെന്നും മൂവാറ്റുപുഴക്കാര്‍ എന്നും തനിക്ക് പ്രിയപ്പെട്ടവരാണെന്നും ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു. പാര്‍ട്ടി ഉന്നത അധികാര സമതി അംഗവും നിയോജക മണ്ഡലം പ്രസിഡന്റുമായ അഡ്വ. ഷൈസണ്‍ പി മാങ്ങഴയുടെ ആധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പാര്‍ട്ടി സംസ്ഥാന കോര്‍ഡിനേറ്റര്‍ ടി.യു കുരുവിള, പാര്‍ട്ടി ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറം, യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് കെ.വി കണ്ണന്‍, പാര്‍ട്ടി ഉന്നതാധികാര സമതി അംഗങ്ങളായ അപു ജോണ്‍ ജോസഫ്, ജോസ് വള്ളമറ്റം, പായിപ്ര കൃഷ്ണന്‍, ജോണി അരീക്കാട്ടല്‍, എ.ടി പൗലോസ്, ജോളി നെടുങ്കല്ലേല്‍, ബേബി വട്ടകുന്നേല്‍,എന്‍.ജെ ജോര്‍ജ്, ജേക്കബ് ഇരമംഗലത്ത്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ റാണി കുട്ടി ജോര്‍ജ്, ബ്ലോക്ക് മെമ്പര്‍ പ്രൊഫ. ജോസ് അഗസ്റ്റിന്‍, ജില്ലാ നേതാക്കള്‍ ആയ ജിസണ്‍ ജോര്‍ജ്, ടോമി പാലമല,റോയി മൂഞ്ഞനാട്ട്, റെബി ജോസ്, കര്‍ഷക യൂണിയന്‍ സംസ്ഥാന നേതാക്കള്‍ ആയ സോജന്‍ പിട്ടാപ്പിള്ളില്‍, വിനോദ് തെക്കേക്കര, സി.പി ജോയി, യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എം ജോര്‍ജ്, ജോമോന്‍ കുന്നുംപുറം, നിയോജക മണ്ഡലം പ്രസിഡന്റ് ഫ്രാന്‍സിസ് ജോര്‍ജ് ഇലഞ്ഞേടത്ത്, ജോസ് കുര്യാക്കോസ് കണ്ണാത്തുകുഴി,കെ സ് സി ജില്ലാ പ്രസിഡന്റ് തേജസ് ബി തറയില്‍ പാര്‍ട്ടി മണ്ഡലം പ്രസിഡന്റ് മാരായ രാജു കണിമറ്റം, സജി വട്ടക്കുടി, ജോമി ജോണ്‍, കുഞ്ഞ് വള്ളമറ്റം, ബെന്നി വടക്കേക്കര, ജോയി ചെറുക്കാട്ട്, ജോണ്‍ കളമ്പുകാട്ട്, മുഹമ്മദ് പായിപ്ര, ജോണ്‍ വാളകം, ഫ്രാന്‍സിസ് പാലക്കുഴ, തുടങ്ങിയവര്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!