വനങ്ങളിൽ നിന്നും സംരക്ഷിത മരങ്ങൾ മുറിച്ചു കടത്തിയ സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് യു ഡി എഫ് മാറാടി മണ്ഡലം കമ്മിറ്റി നിൽപ്പ് സമരം നടത്തി

 

മാറാടി :-കോവിഡ് കാലത്ത് ലോക്ഡൗൺ മറയാക്കി സംസ്ഥാനത്തെ വനങ്ങളിൽ നിന്നും സംരക്ഷിത മരങ്ങൾ മുറിച്ചു കടത്തിയ സംഭവം ജുഡീഷ്യൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് മാറാടി മണ്ഡലം യു ഡി എഫ് കമ്മിറ്റി മാറാടി മിനിസിവിൽ സ്റ്റേഷന് മുന്നിൽ നിൽപ്പ് സമരം നടത്തി.സമരം മണ്ഡലം യു ഡി എഫ് ചെയർമാൻ സാബു ജോൺ ഉദ്ഘാടനം ചെയ്തു.കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി സജി ടി ജേക്കബ് അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ഒ പി ബേബി ,പി പി ജോളി ,ബിജു കുര്യാക്കോസ് ,സി.പി ജോയി ,ജിതിൻ വർഗീസ് ,രതീഷ് ചങ്ങാലി മറ്റം ജിക്കു വർഗീസ് ,സാജു കുന്നപ്പിള്ളി ,ജോർജ്ജ് പുത്തൻപുര ,ജിബി മണ്ണത്തൂകാരൻ ,അജി സാജു തുടങ്ങിയവർ പ്രസംഗിച്ചു .

Back to top button
error: Content is protected !!