നാടിന്റെ നന്മക്ക് പത്രപ്രവർത്തകരുടെ കൂട്ടായ്മകൾ അനിവാര്യം: ഡീൻ കുര്യാക്കോസ് എം പി

 

കോതമംഗലം : ജനാധിപത്യത്തിൽ നാലാം തൂണുകളാണ് മാധ്യമങ്ങൾ എന്നും, നാടിന്റെ നന്മക്ക് പത്രപ്രവർത്തകരുടെ കൂട്ടായിമകൾ അനിവാര്യമാണെന്നും, അവർ നാടിനായി നൽകുന്ന സേവനം വളരെ വലുതാണെന്നും ഇടുക്കി എം. പി ഡീൻ കുര്യാക്കോസ്. കേരള പത്ര പ്രവർത്തക അസോസിയേഷൻ കോതമംഗലം താലൂക് തല കലണ്ടർ പ്രകാശനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു എം പി . നാടിന്റെ വികസന മുന്നേറ്റത്തിന് മാധ്യമങ്ങളുടെ ഇടപെടലുകൾ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ കേരള പത്രപ്രവർത്തക അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം എൽദോ കണ്ണാപ്പറമ്പൻ അധ്യക്ഷത വഹിച്ചു. മുതിർന്ന മാധ്യമ പ്രവർത്തകൻ മാണി വര്ഗീസ് പിട്ടാപ്പിള്ളിൽ, കേരള പത്രപ്രവർത്ത അസോസിയേഷൻ എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് ഏബിൾ സി അലക്സ്‌ , ജില്ലാ ജോയിന്റ് സെക്രട്ടറി അനിൽ എബ്രഹാം എന്നിവർ പ്രസംഗിച്ചു . പ്രാദേശിക പത്ര പ്രവർത്തകർക്ക്
ക്ഷേമ പെൻഷൻ അനുവദിക്കണമെന്ന നിവേദനം അസോസിയേഷൻ ഭാരവാഹികൾ എം പി ക്കു കൈമാറി. പാർലമെന്റിൽ ഈ വിഷയം അവതരിപ്പിക്കുമെന്നും, പരിഹാരം കാണാൻ പരമാവധി ശ്രമിക്കുമെന്നും എം പി മാധ്യമ പ്രവർത്തകർക്ക് ചടങ്ങിൽ വച്ച് ഉറപ്പു നൽകുകയും ചെയ്തു.

Back to top button
error: Content is protected !!