ജ്യോതിസിന്റെ പാട്ടിന് കേരളം മുഴുവൻ കേൾവിക്കാർ

 

ഫസ്റ്റ് ബെല്ലടിച്ച് നാലാം ക്ലാസ്സിലെ ഇംഗ്ലീഷ് ക്ലാസ്സുമായി അനീഷ ടീച്ചർ സ്‌ക്രീനിൽ എത്തിയപ്പോൾ ജ്യോതിസിന്റെ മുഖത്തു പതിവില്ലാത്ത പരിഭ്രമം.

കഴിഞ്ഞ ക്ലാസ്സിൽ പഠിപ്പിച്ച പാട്ട് ടീച്ചർ പറഞ്ഞ പ്രകാരം ജ്യോതിഷ് പാടി ടീച്ചർക്ക് അയച്ചുകൊടുത്തിരുന്നു.
അവന്റെ പാട്ട് ഇന്ന് ചിലപ്പോൾ കേൾപ്പിക്കുമെന്നു ടീച്ചർ പറഞ്ഞിരുന്നു.

ഫിസിയോ തെറാപ്പി ചികിത്സക്കിടയിലും വിക്‌ടേഴ്‌സ് ചാനലിൽ ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കുന്ന ജ്യോതിസ് എന്ന നാലാം ക്ലാസുകാരന്റെ വാർത്ത  റിപ്പോർട്ട് ചെയ്തിരുന്നു.

മുവാറ്റുപുഴ ഐരാപുരം എൻ എസ് എസ് സ്കൂളിലെ വിദ്യാർത്ഥിയാണ് വാളകം സ്വദേശം ജ്യോതിസ്.നാലുവർഷം മുൻപ് അഞ്ചാം വയസിൽ അമ്മയോടും ബന്ധുക്കളോടും ഒപ്പംഅമ്പലത്തിൽ പോയി തിരിച്ചു വീട്ടിലേക്ക് നടക്കവേ നിയന്ത്രണം വിട്ട കാർ പാഞ്ഞു കയറിയത് ജ്യോതിസിന്റെ സ്വപനങ്ങളിലെക്കാണ്. ജ്യോതിസിന്റെ വല്യമ്മയും അമ്മായിയും അപകടത്തിൽ മരണപ്പെട്ടിരുന്നു.നട്ടെല്ലിന് പരിക്കേറ്റ ജ്യോതിസ് ഏറെ കാലം ആശുപത്രിയിൽ ആയിരുന്നു.അമ്മ എടുത്തു കൊണ്ടുപോയി സ്കൂളിൽ ഇരുത്തുകയായിരുന്നു പതിവ്.ഇതിനിടെ നിരന്തരമായ ഫിസിയോതെറാപ്പി ആവശ്യമായതിനെ തുടർന്നാണ്പീസ് വാലിയിൽ ജ്യോതിസ് എത്തുന്നത്..പീസ് വാലിയിൽ ചികിത്സ പുരോഗമിക്കുന്നതിനിടെയാണ് കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് സംസ്ഥാനത്ത് സ്കൂൾ വിദ്യാഭ്യാസം ഓൺലൈൻ ആവുന്നത്.ജ്യോതിസിന്റെ പഠനത്തിനുള്ള സംവിധാനം തെറാപ്പി ഹാളിൽ പീസ് വാലി ഒരുക്കിയതോടെ ജ്യോതിസ് ക്ലാസ്സിൽ ഹാജർ.ക്ലാസ്സിൽ ശ്രദ്ധിക്കുന്നത് കൊണ്ടു ചികിത്സയുടെ വേദനയും അറിയുന്നില്ല..ക്ലാസ്സ്‌ പുരോഗമിക്കവേ സ്‌ക്രീനിൽ തന്റെ പാട്ട് കേട്ട ജ്യോതിസ് ഹാപ്പി.ടിൽറ്റ് ടേബിളിൽ നിന്ന് കൊണ്ട് ക്ലാസുകൾ ശ്രദ്ധിക്കുന്ന ജ്യോതിസിന്റെ വാർത്ത കൈറ്റ്സ് കോ ഓർഡിനേറ്റർ അനീഷ ടീച്ചറുടെ ശ്രദ്ധയിൽ പെടുകയും പഠന അവലോകനത്തിന്റെ ഭാഗമായി ജ്യോതിസിനോട് പുസ്തകത്തിലെ പാട്ട് പാടി കേൾപ്പിക്കാൻ ആവശ്യപ്പെടുകയായിരുന്നു.നട്ടെല്ലിന് പരിക്കേറ്റതിനാൽ ദീർഘനാൾ ചികിത്സ ആവശ്യമാണ്‌.

Back to top button
error: Content is protected !!