ജോയിന്റ് കൗൺസിൽ മൂവാറ്റുപുഴ മിനി സിവിൽ സ്റ്റേഷനിൽ മാർച്ചും ധർണ്ണയും നടത്തി

മൂവാറ്റുപുഴ: ക്ഷാമബത്ത കുടിശ്ശികയും, ലീവ് സറണ്ടറും അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ജോയിന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി ജില്ലാ – താലൂക്ക് കേന്ദ്രങ്ങളിൽ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. മൂവാറ്റുപുഴ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന മാർച്ചും ധർണ്ണയും മിനി സിവിൽ സ്റ്റേഷനിൽ സംസ്ഥാന കമ്മിറ്റി അംഗം എസ്.കെ.എം.ബഷീർ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് എൽദോസ് മാത്യു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വനിത കമ്മിറ്റി അംഗം സന്ധ്യാ രാജി, ജില്ലാ ട്രഷറർ കെ.കെ.ശ്രീജേഷ് എന്നിവർ പ്രസംഗിച്ചു. മേഖല സെക്രട്ടറി അനൂപ് കുമാർ. എം.എസ്. സ്വാഗതവും ട്രഷറർ സതീഷ് സത്യൻ നന്ദിയും പറഞ്ഞു. രാജീവ് .ബി.എൻ, ഗോകുൽ രാജൻ, പി.എച്ച്. ഷമീർ , അഭിലാഷ്.കെ.ബി, അരുൺ പരുത്തപ്പാറ കെ.കെ. കബീർതുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.

Back to top button
error: Content is protected !!