കെഎസ്എസ്പിയു കല്ലൂര്‍ക്കാട് യൂണിറ്റ് കണ്‍വെന്‍ഷന്‍ ചേര്‍ന്നു

മൂവാറ്റുപുഴ: കെഎസ്എസ്പിയു കല്ലൂര്‍ക്കാട് യൂണിറ്റ് കണ്‍വെന്‍ഷന്‍ ചേര്‍ന്നു. മൂവാറ്റുപുഴ ഈസ്റ്റ് ബ്ലോക്ക് പ്രസിഡന്റ് എം.ടി ഇമ്മാനുവല്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് അംഗത്വ വിതരണം നിര്‍വഹിച്ചു. യൂണിറ്റ് പ്രസിഡന്റ് കെ.എം മാണി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജെയിംസ് മാത്യു സാന്ത്വനസഹായ വിതരണം നിര്‍വഹിച്ചു. ബ്ലോക്ക് വൈസ്പ്രസിഡന്റ് വി.എം മത്തായി, ജില്ല കമ്മിറ്റി അംഗം പി.ആര്‍ നാരായണന്‍ നായര്‍, പ്രൊഫ. വി.എസ് റെജി, മനു പ്രഭാകരന്‍, പി.ആര്‍ പങ്കജാക്ഷി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!