തൊഴിലധിഷ്ഠിത പരിശീലന സ്ഥാപനങ്ങളും ട്യൂഷൻ കേന്ദ്രങ്ങളും നിയന്ത്രണങ്ങളോടെ പ്രവർത്തിക്കാൻ അനുമതി.

 

എറണാകുളം : കോവിഡ് 19 വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സ്കൂളുകൾ ഒഴികെയുള്ള തൊഴിലധിഷ്ഠിത കേന്ദ്രങ്ങൾ,സ്വകാര്യ ട്യൂഷൻ കേന്ദ്രങ്ങൾ, കമ്പ്യൂട്ടർ സെന്ററുകൾ,നൃത്ത വിദ്യാലയങ്ങൾ എന്നിവ നിയന്ത്രണങ്ങളോടെ പ്രവർത്തിക്കാൻ അനുമതി നൽകി. ഒരേ സമയം ഹാളിന്റെ ശേഷിയുടെ 50% അല്ലെങ്കിൽ പരമാവധി 100 പേർ മാത്രമേ ഉണ്ടാവാൻ പാടുള്ളു. ഗവണ്മെന്റ് മാനദണ്ഡങ്ങൾക്ക് അനുസരിച്ചാണ് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതെന്ന് ഉറപ്പാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് കളക്ടർ ബന്ധപ്പെട്ട വകുപ്പ് ജില്ലാ മേധാവികൾക്ക് നിർദേശം നൽകി.

Back to top button
error: Content is protected !!