കെസിവൈഎമിന്റെ നേതൃത്വത്തില്‍ തൊഴില്‍ മേള സംഘടിപ്പിച്ചു

മൂവാറ്റുപുഴ: യുവദീപ്തി കെസിവൈഎം കോതമംഗലം രൂപതയുടെ ആഭിമുഖ്യത്തില്‍ തൊഴില്‍ മേള സംഘടിപ്പിച്ചു. ശനിയാഴ്ച രാവിലെ 9 മുതല്‍ ഉച്ചകഴിഞ്ഞ് 2 വരെ മൂവാറ്റുപുഴ നിര്‍മ്മല കോളേജിലെ ഡയമണ്ട് ജുബിലി ബ്ലോക്കിലാണ് ഉദ്യോഗാര്‍ത്ഥികള്‍ക്കായി തൊഴില്‍ മേള സംഘടിപ്പിച്ചത്. ഡോണ്‍ ബോസ്‌കോ ജോബ് പ്ലേസ്‌മെന്റ് നെറ്റ്വര്‍ക്ക് ഇന്ത്യയുടെ സഹകരണത്തോടെ നടത്തപ്പെട്ട മേളയില്‍ മാക്‌സ് വിന്‍, ഓറിയോണ്‍ ടെക്‌നോളജി, സൗത്ത് ഇന്ത്യന്‍ ബാങ്ക്, എംഫോര്‍മാരി തുടങ്ങി 18 ലധികം കമ്പനികള്‍ പങ്കെടുത്തു. തൊഴില്‍ മേള ഔദ്യോഗിക സമ്മേളനം കോതമംഗലം രൂപത വികാരി ജനറാള്‍ മോണ്‍.ഡോ.പയസ്സ് മലേക്കണ്ടത്തില്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

രൂപത പ്രസിഡന്റ് ജെറിന്‍ മംഗലത്തുകുന്നേല്‍ യോഗത്തിന് അധ്യക്ഷത വഹിച്ചു. രൂപത ഡയറക്ടര്‍ ഫാ.സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളില്‍ ആമുഖപ്രഭാഷണം നടത്തി.സിഐഐഎംസിസി പ്ലേസ്‌മെന്റ് മാനേജര്‍ തോമസ് ചെറിയാന്‍, ഡോണ്‍ബോസ്‌കോ ജോബ് പ്ലേസ്‌മെന്റ് നെറ്റ്വര്‍ക്ക് പ്രോഗ്രാം മാനേജര്‍ ഹരീഷ് എസ്,രൂപത അസ്സി.ഡയറക്ടര്‍ ഫാ ജോര്‍ജ് പീച്ചാനികുന്നേല്‍,സംസ്ഥാന സെനറ്റ് അംഗം ഡിജോ ജെ പെരുമാലി, രൂപത വൈസ് പ്രസിഡന്റ് ആന്‍മരിയ ജോസ് എന്നിവര്‍ പ്രസംഗിച്ചു. രൂപത വൈസ് പ്രസിഡന്റ് സാവിയോ ജിജി, രൂപത സെക്രട്ടറിമാരായ ആല്‍ബിന്‍ ജോഷി,അമല പി.എസ്, റാണി സാജു, സംസ്ഥാന സെനറ്റ് അംഗം ഡിയ ഡായി എന്നിവര്‍ പങ്കെടുത്തു. കോതമംഗലം രൂപതയിലെ വിവിധ ഇടവകകളില്‍ നിന്നായി 200ഓളം യുവജനങ്ങള്‍ മേളയില്‍ പങ്കെടുത്തു.

 

Back to top button
error: Content is protected !!