ജീവനി – സഞ്ജീവിനി കേരള ഫാം ഫ്രഷ് കർഷക വിപണി തുറന്നു

മൂവാറ്റുപുഴ: കർഷകരുടെ ഉല്പന്നങ്ങൾ വിൽക്കുന്നതിനും ഉപഭോക്താക്കൾക്ക് സുരക്ഷിത പച്ചക്കറികളും മറ്റും ലഭ്യമാകുന്നതിനുമായി മൂവാറ്റുപുഴയിൽ ആരംഭിച്ച വിപണി എൽദോ എബ്രാഹം എം.എൽ.എ. ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർപേഴ്സൺ ഉഷാ ശശീധരൻ, അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലിസി ജോളി, ജില്ല പഞ്ചായത്ത് അംഗം എൻ. അരുൺ, എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ ടാനി തോമസ്
സ്വാഗതവും, കൃഷി ഓഫീസർ ബോസ് മത്തായി നന്ദിയും പറഞ്ഞു. മൂവാറ്റുപുഴ ഇ.ഇ.സി. മാർക്കറ്റ് സമുച്ചയത്തിൽ പ്രവർത്തിക്കുന്ന ഹൈ-ടെക്ക് മോഡൽ ആഗ്രോ സർവ്വീസ് സെന്റർ അങ്കണത്തിലാണ് വിപണി ആരംഭിച്ചത്. എല്ലാ വ്യാഴാഴ്ചയും വിപണി ഉണ്ടാകും.

Back to top button
error: Content is protected !!