ജലം ജീവനാണ് എന്ന സന്ദേശവുമായി ജലജീവന്‍ മിഷന്‍ടീം

മാറാടി: മാറാടി പഞ്ചായത്ത് ജലജീവന്‍ മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജലം ജീവനാണ് എന്ന സന്ദേശവുമായി രാജീവ് യൂത്ത് ഫൗണ്ടേഷന്‍ ഐ.എസ്.എയുടെ നേതൃത്വത്തില്‍ ഈസ്റ്റ് മാറാടി ജി.വി എച്ച്.എസ്.എസ്സില്‍ തെരുവുനാടകവും കലാ ജാഥയും നടത്തി. സ്റ്റാഫ് സെക്രട്ടറി അനില്‍കുമാര്‍ സ്വാഗതം പറഞ്ഞു. ഹെഡ്മാസ്റ്റര്‍ അജയന്‍ എ.എ.പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. എസ് ആര്‍ ജി കണ്‍വീനര്‍ ഗ്രേസി കുര്യന്‍ നന്ദി പറഞ്ഞു. ജലജീവന്‍ മിഷന്‍ അംഗങ്ങളായ വിഷ്ണു,രാമചന്ദ്രന്‍,വിന്ദേഷ്,ഷ്രിബിന്‍ ,ഹെഡ്മാസ്റ്റര്‍ അജയന്‍ എ .എ,പി.റ്റി.എ പ്രസിഡന്റ് സിനിജ സനില്‍,അധ്യാപകരായ ഗിരിജ എംപി,അനില്‍കുമാര്‍,രാജീവ് പി.ആര്‍, രതീഷ് വിജയന്‍ ,ഗ്രേസി കുര്യന്‍,സിലി ഐസക്,ഷീബ എം.ഐ,പ്രീന എന്‍.ജോസഫ്,ബീനു,ആശ പൗലോസ് തുടങ്ങിയവര്‍ പങ്കെടുത്തു

 

Back to top button
error: Content is protected !!