ജെസിഐ സോണ്‍ 20: അര്‍ദ്ധ വാര്‍ഷിക സമ്മേളനം സംഘടിപ്പിച്ചു

കൂത്താട്ടുകുളം: ജെസിഐ ഇടുക്കി,എറണാകുളം, തൃശ്ശൂര്‍ ജില്ലകള്‍ അടങ്ങുന്ന സോണ്‍ 20ന്റെ അര്‍ദ്ധ വാര്‍ഷിക സമ്മേളനം അശ്വമേധം 2024 സംഘടിപ്പിച്ചു. കൂത്താട്ടുകുളം ബ്രായോ കണ്‍വെന്‍ഷന്‍ പാര്‍ക്കില്‍ നടന്ന സമ്മേളനം ഗോവ ഗവര്‍ണര്‍ അഡ്വ. പി.എസ് ശ്രീധരന്‍ പിള്ള ഉദ്ഘാടനം ചെയ്തു. റീജിയണല്‍ ചെയര്‍മാന്‍ ടി.ആര്‍.ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. 26 വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ള ജൂനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ വഴിത്തലയാണ് ജെസിഐ ഇന്ത്യ സോണ്‍ 20നായി മിഡ് ഇയര്‍ കോണ്‍ഫറന്‍സ് സംഘടിപ്പിച്ചത്. ചടങ്ങില്‍ സോണ്‍ പ്രസിഡന്റ് അരുണ്‍ ജോസ്, സോണ്‍ വൈസ് പ്രസിഡന്റ്മാരായ നിമ്മി ജോര്‍ജ്, എല്‍ദോ ജോണ്‍ കാട്ടൂര്‍, മെജോ ജോണ്‍സണ്‍, വിനു നാരായണന്‍, സൂരജ് വെളയില്‍, സയോണ്‍ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. ചലച്ചിത്ര സംവിധായകന്‍ ചിദംബരം എസ് പൊതുവാള്‍, യുവ സാഹിത്യകാരന്‍ അഖില്‍ പി ധര്‍മ്മജന്‍, ശ്രീധരീയം ആയുര്‍വേദ നേത്ര ആശുപത്രി ഡയറക്ടര്‍ ഡോ. ശ്രീകാന്ത് പി നമ്പൂതിരി, കോയിന്‍ വണ്‍ സൊലൂഷന്‍ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ കെ.ആര്‍.രാജേഷ്, റോയല്‍ ഓക് ഫര്‍ണിച്ചര്‍ കോട്ടയം തിരുവനന്തപുരം ഷോറൂമുകളുടെ മാനേജിംഗ് ഡയറക്ടര്‍ ദിയ സുബിന്‍, സാമൂഹ്യ പ്രവര്‍ത്തകന്‍ സാന്റി തടത്തില്‍ എന്നിവരെ ചടങ്ങില്‍ അവാര്‍ഡ് നല്‍കി ആദരിച്ചു. മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച ലോക്കല്‍ ഓര്‍ഗനൈസേഷനുകള്‍ക്കും അവാര്‍ഡുകള്‍ വിതരണം ചെയ്തു. ബിജു ചാക്കോ, ഫ്രാന്‍സിസ് ആന്‍ഡ്രൂസ്, ശ്രീജിത്ത് ശ്രീധര്‍, മെല്‍ബിന്‍ ഡൊമിനിക്, അനി കെ ആര്‍,എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

 

Back to top button
error: Content is protected !!